|    Nov 21 Wed, 2018 3:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജമ്മുകശ്മീരില്‍ ഇന്‍സ്‌പെക്ടറെ വെടിവച്ചുകൊന്നു

Published : 24th August 2018 | Posted By: kasim kzm

പല്‍വാമ: ജമ്മുകശ്മീരിലെ പല്‍വാമയില്‍ ലാര്‍വ് ഗ്രാമത്തില്‍ സായുധര്‍ പോലീസുദ്യോഗസ്ഥനെ വീട്ടില്‍ കയറി വെടിവച്ചുകൊന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. മൊഹ്ദ് അഷ്‌റഫ് ദര്‍ എന്ന പോലീസ് ഇന്‍സ്‌പെക്ടറാണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്‍ മുജാഹിദീന് സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഒരേദിവസം നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിതെന്നും വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റാണ് ഇന്‍സ്‌പെക്ടര്‍ മരിച്ചതെന്നും അധികൃതര്‍ പറഞ്ഞു. ഈദ് ദിനത്തില്‍ സംസ്ഥാനത്ത് മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും സായുധാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് മടങ്ങവേ ഫയാസ് അഹമ്മദ് ഷാക്കെതിരെ സായുധര്‍ വെടിവയ്ക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss