|    Nov 25 Sat, 2017 1:29 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ജമൈക്കയ്ക്ക് ആദ്യ സ്വര്‍ണം ഒമര്‍ മക്‌ലോയിഡിലൂടെ

Published : 9th August 2017 | Posted By: fsq

 

ലണ്ടന്‍: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ വരള്‍ച്ച നേരിട്ട ജമൈക്കയ്ക്ക് ആശ്വാസമായി ആദ്യ സ്വര്‍ണം. ഇന്നലെ പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒമര്‍ മക്‌ലിയോഡാണ് ജമൈക്കയ്ക്ക് സ്വര്‍ണം സമ്മാനിച്ചത്. 100 മീറ്റര്‍ ഓട്ടത്തില്‍ പുരുഷ, വനിതാ താരങ്ങളുടെ കുത്തക കൈവിട്ടതാണ് ജമൈക്കയ്ക്ക് സ്വര്‍ണ വരള്‍ച്ച സൃഷ്ടിച്ചത്. നിലവിലെ സ്വര്‍ണജേതാവ് സെര്‍ജി ഷുബെന്‍കോവിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഒളിംപിക് ചാംപ്യനായ ഒമറിന്റെ സ്വര്‍ണനേട്ടം. 13.04 സെക്കന്റിലാണ് ഒമര്‍ ഫിനിഷിങ് ലൈന്‍ കടന്നത്. 13.14 സെക്കന്റാണ് സെര്‍ജിയുടെ സമയം. 13.28 സെക്കന്റില്‍ ഓടിയെത്തിയ ഹംഗറിയുടെ ബലാസ് ബാജിക്കാണ് മൂന്നാംസ്ഥാനം. 2012ലെ ഒളിംപിക് ചാംപ്യനായ അമേരിക്കയുടെ അരിയസ് മെരിറ്റിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വൃക്ക മാറ്റിവയ്ക്കലിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മെരിറ്റിന്‍ ട്രാക്കില്‍ മടങ്ങിയെത്തിയത്. 2015 ലോകചാംപ്യന്‍ഷിപ്പില്‍ ഏഴു സ്വര്‍ണമടക്കം 12 മെഡലുകള്‍ നേടിയ ജമൈക്കയ്ക്ക് ഇത്തവണ മികവുണ്ടാക്കാനായില്ല. ഇതിഹാസ വേഗക്കാരന്‍ ഉസൈന്‍ ബോള്‍ട്ടും വനിതാ താരം എലാനി തോംസണും 100 മീറ്ററില്‍ പിന്നിലായതായിരുന്നു ഇതിന് പ്രധാന കാരണം. ഇനി 4*100 മീറ്റര്‍ റിലേയിലാണ് ജമൈക്കയ്ക്ക് പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക