|    Jan 20 Fri, 2017 11:52 pm
FLASH NEWS

ജമൈക്കന്‍ ഇതിഹാസം യുസെയ്ന്‍ ബോള്‍ട്ടിന് ട്രിപ്പിളില്‍ ട്രിപ്പിള്‍; കിങ് ബോള്‍ട്ട്

Published : 21st August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ട്രാക്കിലെ തീയണഞ്ഞു.  മറ്റൊരു താരത്തി നും ഒരുപക്ഷെ എത്തിപ്പിടിക്കാനാവാത്ത അപൂര്‍വ്വനേട്ടം സ്വന്തം പേരില്‍ കുറിച്ച് ട്രാക്കിലെ മിന്നല്‍പ്പിണ രായ ജമൈക്കന്‍ ഇതിഹാസം യുസെയ്ന്‍ ബോള്‍ട്ട് റിയോയോട് വിടചൊല്ലി.
ട്രിപ്പിള്‍ ട്രിപ്പിളെന്ന അദ്ഭുതപ്പെടുത്തുന്ന റെക്കോഡാണ് ബോള്‍ട്ട് സ്വന്തം പേരില്‍ കുറിച്ചത്. തുടര്‍ച്ചയായി മൂന്ന് ഒൡപിക്‌സുകളില്‍ ഒരേയിനത്തില്‍ സ്വര്‍ണമണിഞ്ഞാണ് ബോള്‍ട്ട് രാജകീയപട്ടം അരക്കിട്ടുറപ്പിച്ചത്.
റിയോയില്‍ തന്റെ അവസാന ഇനമായ 4-100 മീറ്റര്‍ റിലേയില്‍ ജമൈക്കന്‍ ടീമിനൊപ്പം സ്വര്‍ണമണിഞ്ഞതോടെയാണ് ബോള്‍ട്ട് ട്രിപ്പിള്‍ ട്രിപ്പിള്‍ തികച്ചത്. ഇതു കൂടാതെ 100 മീ, 200 മീ എന്നിവയിലും ബോള്‍ട്ട് തന്നെയായിരുന്നു ചാംപ്യന്‍.
ലോക കായിക മാമാങ്കമായ ഒളിംപിക്‌സില്‍ സ്വര്‍ണം മാത്രമേ ജമൈക്ക ന്‍ സൂപ്പര്‍ താരം നേടിയിട്ടുള്ളൂവെന്നത് ശ്രദ്ധേയമാണ്. ഒമ്പത് സ്വര്‍ണമാണ് ബോള്‍ട്ടിന്റെ അക്കൗണ്ടിലുള്ളത്.
ഞാനാണ് മഹാനെന്നാണ് റിലേ ഫൈനലിനുശേഷം ബോള്‍ട്ട് പ്രതികരിച്ചത്. ”ഭാവിയില്‍ ഒരു അത്‌ലറ്റിനും എന്റെ നേട്ടത്തിനൊപ്പമെത്താന്‍ കഴിയില്ലെന്നാണ് പ്രതീ ക്ഷ. ആത്മസമര്‍പ്പണമാണ് എന്റെ വിജയരഹസ്യം. ഏറ്റവും വലുത് തന്നെ ഞാന്‍ ആഗ്രഹിച്ചിരുന്നു. മറ്റൊന്നും എനിക്കു സംതൃപ്തി നല്‍കാറില്ല”- താരം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ നടന്ന റിലേയില്‍ അവസാന ലാപ്പിലാണ് ബോള്‍ട്ട് ചീറിപ്പാഞ്ഞത്. 37.27 സെക്കന്റില്‍ ജമൈക്കന്‍ ടീം മല്‍സരം പൂര്‍ത്തിയാക്കി. യൊഹാന്‍ ബ്ലെയ്ക്ക്, അസഫ പവല്‍, നിക്കെല്ഡ അഷ്‌മെയ്‌ഡെ എന്നിവരായിരുന്നു ബോള്‍ട്ടിന്റെ ടീമംഗങ്ങള്‍.
37.60 സെക്കന്റില്‍ ഓടിയെത്തിയ ജപ്പാനാണ് വെള്ളിക്ക് അവകാശികളായത്. അമേരിക്ക മൂന്നാമതെത്തിയെങ്കിലും ബാറ്റണ്‍ കൈമാറുന്നതില്‍ പിഴവ് പറ്റിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അയോഗ്യരാക്കുകയായിരുന്നു. ഇതോടെ നാലാംസ്ഥാനക്കാരായ കാനഡ ഒരു സ്ഥാനം കയറി വെങ്കലമെഡലിന് ഉടമകളായി.
29കാരനായ ബോള്‍ട്ടിന്റെ അസാന്നിധ്യം 2020ലെ ടോക്കിയോ ഒളിംപിക്‌സിലെ തീരാനഷ്ടമാവും. എന്നാല്‍ ട്രാക്കിനോട് പൂര്‍ണമായും അദ്ദേഹം ഗുഡ് ബൈ പറഞ്ഞിട്ടില്ല. അടുത്ത വര്‍ഷത്തെ ലോക ചാംപ്യ ന്‍ഷിപ്പില്‍ കൂടി മല്‍സരിക്കുമെന്നാണ് ബോള്‍ട്ട് നേര ത്തേ പ്രഖ്യാപിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 89 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക