|    Dec 19 Wed, 2018 1:46 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ജമാല്‍ ഖഷഗ്ജി വധം; സൗദി ഭരണകൂടത്തിലെ ഉന്നതരുടെ നിര്‍ദേശപ്രകാരം: ഉര്‍ദുഗാന്‍

Published : 4th November 2018 | Posted By: kasim kzm

ആങ്കറ:മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകത്തില്‍ സൗദി ഭരണകൂടത്തെ നേരിട്ട് കുറ്റപ്പെടുത്തി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഖഷഗ്ജിയെ കൊലപ്പെടുത്താന്‍ സൗദി ഭരണകൂടത്തിന്റെ ഉന്നത തലങ്ങളില്‍ നിന്ന് നിര്‍ദേശം നല്‍കിയതായി വാഷിങ്ടണ്‍ പോസ്റ്റിലെ കോളത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ദുരൂഹമായ കൊലപാതകമായിരുന്നു അത്. സംഭവത്തിനു പിന്നിലെ പാവകളായ യജമാനന്‍മാര്‍ ആരാണെന്നു വ്യക്തമാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം എവിടെ എന്ന ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. മൃതദേഹം ഒളിപ്പിക്കാന്‍ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടൊ എന്നും വ്യക്തമാവേണ്ടതുണ്ട്.
ഇസ്താംബൂളിലെ സൗദി കോണ്‍സല്‍ സത്യം മറച്ചുവയ്ക്കുകയാണ്. സൗദി ചീഫ് പ്രോസിക്യൂട്ടര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. ലളിതമായ ചോദ്യങ്ങള്‍ക്കു പോലും അവര്‍ മറിപടി നല്‍കുന്നില്ല.
കൊലപാതകം ഒരുകൂട്ടം സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രം നടത്തിയ പ്രവൃത്തിയല്ല. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിനു പിന്നില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആയിരിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാറ്റോ സഖ്യരാജ്യമായ തുര്‍ക്കിയില്‍ ഉത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ആരും തയ്യാറാവരുതെന്നും മുന്നറിയിപ്പ് അവഗണിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
സൗദി വിമര്‍ശകനും കോളമിസ്റ്റുമായ ജമാല്‍ ഖഷഗ്ജി കഴിഞ്ഞമാസം 2നാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടത്. സൗദി കിരീടാവകാശിക്ക് ഖഷഗ്ജി വധത്തെക്കുറിച്ചു നേരത്തേ അറിയാമായിരുന്നെന്നും ആ രക്തത്തില്‍ അദ്ദേഹത്തിനു പങ്കുണ്ടെന്നും ഉര്‍ദുഗാന്റെ ഉപദേഷ്ടാവ് അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം ഖഷഗ്ജിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആസിഡിലിട്ട് ദ്രവിപ്പിച്ചെന്ന് വിശ്വസിക്കുന്നതായി ഉര്‍ദുഗാന്റെ ഉപദേഷ്ടാവ് യാസീന്‍ അക്തായി വെളിപ്പെടുത്തി. ആസിഡില്‍ എളുപ്പതിതില്‍ ദ്രവിപ്പിക്കുന്നതിന് വേണ്ടിയായിരിക്കും മൃതദേഹം വെട്ടിനുറുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss