|    Jan 20 Fri, 2017 9:25 am
FLASH NEWS

ജമാല്‍ കൊച്ചങ്ങാടി മതത്തിന്റെ മാനവികത ഉള്‍ക്കൊണ്ട എഴുത്തുകാരന്‍: മന്ത്രി

Published : 24th August 2016 | Posted By: SMR
JAMALKKA-new

വക്കം മൗലവി ഫൗണ്ടേഷന്റെ വക്കം അബ്ദുല്‍ഖാദര്‍ പുരസ്‌കാരം തേജസ് അസോഷ്യേ റ്റ് എഡിറ്ററും എഴുത്തുകാരനുമായ  ജമാല്‍ കൊച്ചങ്ങാടി മന്ത്രി കെ ടി ജലീലില്‍ നിന്ന് ഏറ്റുവാങ്ങുന്നു. ഫോട്ടോ: യു എസ് രാഖി

തിരുവനന്തപുരം: ജമാല്‍ കൊച്ചങ്ങാടി മതത്തിന്റെ മാനവിക മുഖം ഉള്‍ക്കൊണ്ട എഴുത്തുകാരനാണെന്ന് മന്ത്രി കെ ടി ജലീ ല്‍. വക്കം മൗലവി ഫൗണ്ടേഷന്റെ വക്കം അബ്ദുല്‍ഖാദര്‍ പുരസ്‌കാരം തേജസ് അസോഷ്യേ റ്റ് എഡിറ്ററും എഴുത്തുകാരനുമായ ജമാല്‍ കൊച്ചങ്ങാടിക്ക് ന ല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പാണ്ഡിത്യവും ലാളിത്യവും ഒരേസമയം വ്യക്തിക്കുള്ളില്‍ സമ്മേളിക്കുന്നു എന്നതിന്റെ അപൂര്‍വ കാഴ്ചയാണ് ജമാല്‍     കൊച്ചങ്ങാടിയുടെ എഴുത്തില്‍ തെളിയുന്നത്. വക്കം അബ്ദുല്‍ ഖാദറിന്റെ പേരിലുള്ള പുരസ്‌കാരത്തിന് ഏറ്റവും അനുയോജ്യനായ ഒരാളാണ് ജമാല്‍ കൊച്ചങ്ങാടി. സാഹിത്യരംഗത്ത് ശ്രദ്ധേയനായിരുന്ന വക്കം അബ്ദുല്‍ഖാദറിന്റെ പുസ്തകങ്ങള്‍ ഇപ്പോള്‍ ലഭിക്കാനില്ലെന്നത് ഖേദകരമാണെന്ന് മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റേത് സംരക്ഷിക്കേണ്ട പുസ്തകങ്ങളാണ്. ഒരു കാലത്തിന്റെ ചരിത്രത്തെ ആവിഷ്‌കരിച്ചിട്ടുള്ള ആ രചനകള്‍ മൗലികസ്വഭാവമുള്ളവയായിരുന്നെന്നും മന്ത്രി പറഞ്ഞു.
പുറത്തുനിന്നുള്ള വിജ്ഞാനത്തെ സ്വാംശീകരിച്ചവരാണ് വക്കം അബ്ദുല്‍ഖാദറും ജമാല്‍ കൊച്ചങ്ങാടിയുമെന്ന് അധ്യക്ഷത വഹിച്ച പ്രമുഖ എഴുത്തുകാരന്‍ കെ പി രാമനുണ്ണി പറഞ്ഞു.
jamalka-2-newയുക്തിയുടെയും അനുഭൂതിയുടെയും ലോകത്തെ പ്രതിനിധീകരിച്ചവരാണ് ഇരുവരും. അറിവിന്റെ നിറകുടം എന്ന് എന്‍ വി കൃഷ്ണവാര്യര്‍ വിശേഷിപ്പിച്ച വക്കം അബ്ദുല്‍ഖാദര്‍ ചരിത്രകാരന്‍, നാടകകൃത്ത്, തൂലികാചരിത്രകാരന്‍ എന്നീ നിലകളില്‍ മലയാള സാഹിത്യചരിത്രത്തിന്റെ ഭാഗമാണ്. പാശ്ചാത്യ ചിന്തകരെ കേരളീയര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തതു കൂടാതെ പൗരസ്ത്യമായ ചിന്തകളെയും സ്വാംശീകരിച്ചു. നാസ്തികനും ചിന്തകനുമായ റസ്സലിനെ പരിചയപ്പെടുത്തുന്നതോടൊപ്പം മഹാകവി ഇക്ബാലിനെയും മലയാളികള്‍ക്കു മുമ്പില്‍ അദ്ദേഹം കൊണ്ടുവന്നു. ഭൗതികമായ ലോകത്തെ അഭിസംബോധന ചെയ്യുമ്പോള്‍ തന്നെ മതത്തിന്റെയും തത്ത്വജ്ഞാനത്തിന്റെയും ലോകത്തേക്ക് ആണ്ടുപോവാന്‍ പുരസ്‌കാരജേതാവ് ജമാല്‍ കൊച്ചങ്ങാടിക്ക് സാധിച്ചെന്ന് കെ പി രാമനുണ്ണി പറഞ്ഞു.
എ പി കുഞ്ഞാമു പുരസ്‌കാരജേതാവിനെ പരിചയപ്പെടുത്തി. ഡോ. എം എം ബഷീര്‍ അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക