|    Jan 24 Tue, 2017 10:30 am
FLASH NEWS

ജമാഅത്തുല്‍ അഹ്‌റാര്‍ ഭീകരസംഘടനാ പട്ടികയില്‍

Published : 5th August 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാകിസ്താനിലെ സായുധവിഭാഗമായ ജമാഅത്തുല്‍ അഹ്‌റാറിനെ യുഎസ് ആഗോള ഭീകരവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. സിവിലിയന്‍മാര്‍ക്കും ന്യൂനപക്ഷക്കാര്‍ക്കും സൈനികര്‍ക്കുമെതിരേ ആക്രമണങ്ങള്‍ നടത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് യുഎസിന്റെ ഉപരോധം. ഡിസംബര്‍ മുതല്‍ പാകിസ്താനിലുണ്ടായ അഞ്ച് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ജമാഅത്തുല്‍ അഹ്‌റാര്‍ ഏറ്റെടുത്തിരുന്നു. കിഴക്കന്‍ ലാഹോറില്‍ ഈസ്റ്റര്‍ ദിനത്തില്‍ പൊതുസ്ഥലത്ത് 70 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തവും സംഘടന ഏറ്റെടുത്തിരുന്നു. പാക് താലിബാന്റെ ഒരു ശാഖയാണിത്. പശ്ചിമേഷ്യയില്‍ ഐഎസിന് സംഘടനയുടെ പിന്തുണയുമുണ്ട്. മാര്‍ച്ചില്‍ വടക്കുപടിഞ്ഞാറന്‍ പെഷാവര്‍ നഗരത്തിലെ യുഎസ് കോണ്‍സുലേറ്റിലെ രണ്ട് പാകിസ്താനി ജീവനക്കാരെ സംഘടന കൊലപ്പെടുത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക