|    Nov 20 Mon, 2017 1:18 pm
Home   >  Todays Paper  >  page 9  >  

ജമാഅത്തുദ്ദഅ്‌വ രാഷ്ട്രീയകക്ഷി രൂപീകരിച്ചു

Published : 9th August 2017 | Posted By: fsq

 

ഇസ്‌ലാമാബാദ്: പാകിസ്താനിലെ സലഫി മത സംഘടനയായ ജമാഅത്തുദ്ദഅ്‌വ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചു. മില്ലി മുസ്‌ലിംലീഗ് എന്ന പേരിലുള്ള പാര്‍ട്ടി അടുത്തവര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തുണ്ടാവും. ജമാഅത്തുദ്ദഅ്‌വയ്ക്ക് പാകിസ്താനില്‍ നിരോധനം നിലനില്‍ക്കവെയാണ് സംഘടനയുടെ നേതൃത്വത്തില്‍ രാഷ്ട്രീയപാര്‍ട്ടി ആരംഭിക്കുന്നത്. 2008ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന പ്രഫ ഹാഫിസ് സഈദ് നേതൃത്വം നല്‍കുന്ന സംഘടനയാണ് ജമാഅത്തുദ്ദഅ്‌വ. സഈദുമായി ബന്ധമുള്ളതായി കരുതുന്ന സെയ്ഫുല്ല ഖാലിദിനെ മില്ലി മുസ്‌ലിംലീഗ് പ്രസിഡന്റായി തിരഞ്ഞെടുത്തു. പാര്‍ട്ടിക്ക് ജമാഅത്തുദ്ദഅ്‌വയുമായി നേരിട്ട് ബന്ധമില്ലെന്നും പ്രത്യയശാസ്ത്രപരമായ സ്വാധീനം മാത്രമാണുള്ളതെന്നും ഖാലിദ് വ്യക്തമാക്കി. പാകിസ്താനെ യഥാര്‍ഥ ഇസ്‌ലാമിക ക്ഷേമ രാഷ്ട്രമാക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് പ്രധാന സ്ഥാനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി മുതല്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാഫിസ് സഈദിനെ മോചിപ്പിക്കാന്‍ പാകിസ്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക