|    May 24 Wed, 2017 9:48 am
FLASH NEWS

ജബ്ഹത് ഫതഹ് അല്‍ ശാം നേതാവ് കൊല്ലപ്പെട്ടു

Published : 5th October 2016 | Posted By: SMR

ദമസ്‌കസ്: ജബ്ഹത് ഫതെഹ് അല്‍ ശാം നേതാവ് ശെയ്ഖ് അബു അല്‍ ഫരാജ് അല്‍ മസ്‌രി യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. സിറിയയിലെ ഇദ്‌ലിബില്‍ യുഎസ് നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് സംഘത്തിന്റെ വക്താവ് അബു മുഹമ്മദ് അല്‍ ശാമി അറിയിച്ചു.
സംഘത്തിലെ മുതിര്‍ന്ന നേതാവാണ് അദ്ദേഹം. അഹ്മദ് സലാമാ മബ്രൂക്ക് എന്ന പേരിലും അറിയപ്പെടുന്ന ഇയാള്‍ ഈജിപ്ഷ്യന്‍ പൗരനാണ്. കൊല്ലപ്പെട്ട അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദനുമായി മബ്രൂക്കിന് അടുത്ത ബന്ധമുണ്ടായിരുന്നതായാണ് റിപോര്‍ട്ട്. മബ്രൂക്കിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നതായി പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് നേരത്തേ സ്ഥിരീകരിച്ചിരുന്നു. നേരത്തേ അല്‍ നുസ്ര ഫ്രണ്ട് എന്ന പേരിലറിപ്പെട്ട സംഘം അല്‍ഖാഇദയുമായുള്ള ബന്ധം ഉപേക്ഷിച്ചതിനുപിന്നാലെ പേരുമാറ്റുകയായിരുന്നു.
കഴിഞ്ഞ ജൂലൈയിലാണ് അല്‍ഖാഇദയില്‍ നിന്നും സംഘം വിഭജിച്ചത്. ജബ്ഹത് ഫതഹ്‌ന്റെ മുതിര്‍ന്ന നേതാവ് അബു ഹജെര്‍ അല്‍ ഹുംസി കഴിഞ്ഞ മാസം ഹലബില്‍ കൊല്ലപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day