|    Sep 20 Thu, 2018 7:51 pm
FLASH NEWS
Home   >  Sports  >  Football  >  

ജപ്പാന് ആറ് ഗോള്‍ ജയം, മെക്‌സിക്കോയ്ക്ക് സമനില

Published : 8th October 2017 | Posted By: ev sports


ഗുവാഹത്തി: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ ജപ്പാന് തകര്‍പ്പന്‍ ജയം. ഹോണ്ടുറാസിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ജപ്പാന്‍ പൂട്ടിക്കെട്ടിയത്. കെയ്‌റ്റോ നകാമുറയുടെ (22, 30, 43) ഹാട്രിക്കാണ് ജപ്പാന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. കുബോ (45),മിയാഷിറോ (51), സുസുക്കി (90) എന്നിവരാണ് ജപ്പാന്റെ മറ്റ് സ്‌കോറര്‍മാര്‍. അതേ സമയം 36ാം മിനിറ്റില്‍ പലാസിയോസാണ് ഹോണ്ടുറാസിന്റെ ആശ്വാസ ഗോള്‍ നേടിയത്.
അതേ സമയം ഇറാഖ് – മെക്‌സിക്കോ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു. 16ാം മിനിറ്റില്‍ ദാവൂദിലൂടെ ഇറാഖ് ആദ്യം അക്കൗണ്ട് തുറന്നെങ്കിലും 51ാം മിനിറ്റില്‍ ഡി ല റോസയിലൂടെ മെക്‌സിക്കോ ഗോള്‍ മടക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss