|    Jul 23 Mon, 2018 11:13 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ജപ്പാന്‍ നേവിയുടെ യുദ്ധക്കപ്പല്‍ ടെറുസുക്കി കൊച്ചിയിലെത്തി

Published : 12th September 2017 | Posted By: fsq

 

കൊച്ചി: ജപ്പാന്‍ നേവിയുടെ യുദ്ധക്കപ്പലായ ടെറുസുക്കി കൊച്ചിയിലെ നാവിക ആസ്ഥാനം സന്ദര്‍ശിച്ചു. ക്യാപ്റ്റന്‍ മസാഷി കൊണ്‍ഡോ, കമാന്‍ഡര്‍ സെയ്ചി ഹഷിമോ ട്ടോ എന്നിവരുടെ നേതൃത്വത്തിലെത്തിയ ജപ്പാന്‍ നാവികസംഘത്തെ സതേണ്‍ നേവല്‍ കമാന്‍ഡ് ചീഫ് സ്റ്റാഫ് ഓഫിസര്‍ (ട്രെയിനിങ്) റിയര്‍ അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഇരുരാജ്യങ്ങളുടെയും പൊതുതാല്‍പര്യവിഷയങ്ങ ള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. ജപ്പാന്‍ നേവിസംഘം ആന്റി സബ് മറൈന്‍ വാര്‍ഫെയര്‍ സ്‌കൂളി ല്‍ സന്ദര്‍ശനം നടത്തി. ഇരു നേവിസംഘത്തിന്റെയും നേതൃത്വത്തില്‍ പാസക്‌സ് എന്ന പേരില്‍ നാവികാഭ്യാസവും നടത്തിയാണ് സംഘം കൊച്ചി വിട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss