|    Mar 25 Sat, 2017 5:40 am
FLASH NEWS

ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ മാറ്റണമെന്ന് പ്രമേയം

Published : 14th October 2016 | Posted By: Abbasali tf

തലയോലപ്പറമ്പ്: മറവന്‍തുരുത്ത് പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിനു നടുവിലൂടെ കടന്നുപോവുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ സുരക്ഷിത സ്ഥാനത്തേയ്ക്കു മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ പ്രമേയം മുഖ്യമന്ത്രിയ്ക്കു കൈമാറി. പഞ്ചായത്ത് കമ്മിറ്റി ഐക്യകണ്‌ഠ്യേന പാസാക്കിയ പ്രമേയം പ്രസിഡന്റ് പി വി ഹരിക്കുട്ടന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍കണ്ട് നല്‍കിയത്. ചേര്‍ത്തല താലൂക്കിലേക്കു ശുദ്ധ ജലം എത്തിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടയ്ക്കിടെ പൊട്ടുന്നത് പ്രദേശവാസികള്‍ക്കു സൃഷ്ടിക്കുന്ന ദുരിതം വളരെ വലുതാണ്. പദ്ധതിക്കായി പൈപ്പ് സ്ഥാപിച്ചപ്പോള്‍ രണ്ടു വര്‍ഷക്കാലം പ്രദേശവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം തന്നെ തടസ്സപ്പെട്ടിരുന്നു. എന്നാല്‍ 2012ല്‍ കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്ത ശേഷം പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് കരുതിയെങ്കിലും തുടര്‍ച്ചയായി പൈപ്പ് പൊട്ടുന്നത് ഗതാഗത തടസ്സത്തിനും, ജനങ്ങളുടെ സുരക്ഷിതത്വത്തിനും ഭീഷണിയായി മാറി. പൈപ്പ് ലൈന്‍ കടന്നുപോകുന്ന ടോള്‍-പാലാംകടവ്് റോഡില്‍ ഇതുവരെ 14 തവണയാണ് പൈപ്പ് പൊട്ടിയത്. രണ്ട്് പമ്പ്് ഉപയോഗിച്ച് ജലം പമ്പ് ചെയ്യുന്നതും, ഗുണനിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ചതുമാണ് പൈപ്പ് പൊട്ടലിന് പ്രധാന കാരണം. എന്നാല്‍ ചര്‍ച്ചകളെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ പൈപ്പ് കടന്നുപോവുന്ന റോഡിന്റെ മറുവശത്തേക്കു പൈപ്പ് മാറ്റി സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനം എടുത്തിരുന്നു.ഇത് വീണ്ടും മറവന്‍തുരുത്തിലെ ജനങ്ങളെ വര്‍ഷങ്ങളോളം ദുരിതത്തിലാക്കാനേ ഉപകരിക്കൂ. ഈ സാഹചര്യത്തിലാണ് നിലവില്‍ പൈപ്പ് കടന്നുപോകുന്ന സ്ഥലത്തുനിന്നും ജനവാസം കുറഞ്ഞ മൂവാറ്റുപുഴയാറിന്റെ തീരപ്രദേശത്തേക്ക് മാറ്റി സ്ഥാപിച്ച് സുരക്ഷയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കയ്ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം മറവന്‍തുരുത്ത് പഞ്ചായത്ത് സര്‍ക്കാരിനോട് നല്‍കിയത്.

(Visited 24 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക