|    Jul 22 Sun, 2018 8:14 pm
FLASH NEWS
Home   >  News now   >  

ജപ്പാന്‍ ഓപ്പണ്‍ സീരിസ്: സൈനക്കും സിന്ധുവിനും ശ്രീകാന്തിനും വിജയത്തുടക്കം

Published : 20th September 2017 | Posted By: ev sports


-ഒകുഹാരയും സിന്ധുവും വീണ്ടും മുഖാമുഖം

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ സീരിസില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയത്തുടക്കം. വനിതാ സിംഗിള്‍സില്‍ സൂപ്പര്‍താരങ്ങളായ പി വി സിന്ധുവും സൈന നെഹ്‌വാളും പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്തും എസ് എച്ച് പ്രണോയിയും സമീര്‍ വര്‍മയും ആദ്യ റൗണ്ടുകളില്‍ വിജയിച്ചു.
ജപ്പാന്റെ മിനാറ്റ്‌സു മിതാനിയെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് സിന്ധു രണ്ടാം റൗണ്ടിലെത്തിയത്. സ്‌കോര്‍ 12-21, 15-21, 21-17. ഒരു മണിക്കൂറിലേറെ നീണ്ട മല്‍സരത്തില്‍ ഒരു സെറ്റിനു പിന്നിട്ടു നിന്ന ശേഷമാണ് സിന്ധു വിജയിച്ചത്. രണ്ടാം റൗണ്ടില്‍ ജപ്പാന്റെ സൂപ്പര്‍താരം നൊസോമി ഒക്കുഹാരയാണ് സിന്ധുവിന്റെ എതിരാളി. കഴിഞ്ഞയാഴ്ച അവസാനിച്ച കൊറിയന്‍ ബാഡ്മിന്റണില്‍ ഒക്കുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടമണിഞ്ഞത്. അതിന് മുമ്പു നടന്ന ലോകചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിനെ പരാജയപ്പെടുത്തിയാണ് ഒകുഹാര കിരീടമണിഞ്ഞത്. തുടര്‍ച്ചയായ മൂന്നാം ടൂര്‍ണമെന്റിലാണ് ഇരുവരും ഇപ്പോള്‍ മുഖാമുഖം വരുന്നത്.
തായ്‌ലന്റിന്റെ ചോ ചുവാങ്ങിനെ തോല്‍പ്പിച്ചാണ് സൈന രണ്ടാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 21-17,21-19. സ്‌പെയിന്റെ ഒളിംപിക്‌സ് ചാംപ്യന്‍ കരോളിന മാരിനാണ് അടുത്ത റൗണ്ടില്‍ സൈനയുടെ എതിരാളി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss