|    Oct 22 Mon, 2018 12:56 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ജപ്പാന്‍ ഓപണ്‍ : സിന്ധുവിന് തോല്‍വി

Published : 22nd September 2017 | Posted By: fsq

 

ടോക്കിയോ: തന്നെ തോല്‍പിച്ച് കൊറിയ ഓപണ്‍ കിരീടം നേടിയ ഇന്ത്യന്‍ സൂപ്പര്‍ താരം പി വി സിന്ധുവിനെ സ്വന്തം നാട്ടില്‍ മലര്‍ത്തിയടിച്ച് നൊസോമി ഒക്കുഹാരയുടെ മധുര പ്രതികാരം. ജപ്പാന്‍ ഓപണ്‍ സൂപ്പര്‍ സീരീസിന്റെ പ്രീ ക്വാര്‍ട്ടര്‍ റൗണ്ടില്‍ പി വി സിന്ധു പുറത്തായപ്പോള്‍ ഇന്ത്യന്‍ വനിതാ സാന്നിധ്യം അവസാനിപ്പിച്ചു കൊണ്ട് സെയ്‌ന നെഹ്‌വാളും തോല്‍വിയോടെ മടങ്ങി. സ്പാനിഷ് സൂപ്പര്‍ താരം കരോലിന മാരിന്‍ ആണ് സെയ്‌നയെ പരാജയപ്പെടുത്തിയത്. അതേസമയം, കിരീട പ്രതീക്ഷ നിലനിര്‍ത്തി പുരുഷ താരങ്ങളായ എച്ച് എസ് പ്രണോയിയും കിഡംബി ശ്രീകാന്തും ക്വാര്‍ട്ടറില്‍ പ്രവേശിച്ചപ്പോള്‍ സമീര്‍ വര്‍മ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. രണ്ട് വനിതാ താരങ്ങളും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അടിയറവ് പറഞ്ഞത്. ആദ്യ ഗെയിമില്‍ ചെറുത്തുനിന്ന സിന്ധു 21-18, 21-8 എന്ന സ്‌കോറിലാണ് പരാജയം സമ്മതിച്ചത്. കിരീട പ്രതീക്ഷയുണ്ടായിരുന്നിട്ടും മൂന്നാം ഗെയിമില്‍ സിന്ധു തീരെ നിറംമങ്ങി. 21-16, 21-13 എന്ന സ്‌കോറിനാണ് മുന്‍ ലോക ഒന്നാംനമ്പര്‍ സെയ്‌ന നെഹ്‌വാള്‍ സ്പാനിഷ് യുവതാരത്തിന് മുന്നില്‍ ബാറ്റു താഴ്ത്തിയത്. ആദ്യ ഗെയിമില്‍ സെയ്‌നയുടെ ഭാഗത്തുനിന്ന് ചെറുത്തു നില്‍പ്പുണ്ടായിരുന്നുവെങ്കിലും അഞ്ച് പോയിന്റ് വ്യത്യാസത്തിലാണ് കരോലിന മാരിന്‍ ഗെയിം സ്വന്തമാക്കിയത്. രണ്ടാം ഗെയിമില്‍ തുടക്കത്തില്‍ 6-6 വരെ ഒപ്പം പിടിച്ചെങ്കിലും പിന്നീട് മാരിനെ മറികടക്കാന്‍ സെയ്‌നയ്ക്ക് സാധിച്ചില്ല. പുരുഷ സിംഗിള്‍സില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന പ്രകടനവുമായി ക്വാര്‍ട്ടറില്‍ പ്രവേശിച്ച പ്രണോയിയും ശ്രീകാന്തും നേരിട്ടുള്ള സെറ്റുകളില്‍ ഗെയിം സ്വന്തമാക്കുകയായിരുന്നു. ചൈനയുടെ ജെന്‍ ഹോ സുവിനെ 21-16, 23-21 എന്ന സ്‌കോറില്‍ പ്രണോയ് അടിയറവ് പറയിച്ചപ്പോള്‍ ഹോങ്കോങിന്റെ യുന്‍ ഹുവിനെ 21-12, 21-11 എന്ന പോയിന്റ് നിലയില്‍ ശ്രീകാന്തും കെട്ടുകെട്ടിച്ചു. അടുത്ത റൗണ്ടില്‍ ലോകചാമ്പ്യന്‍ വിക്ടര്‍ അക്‌സെല്‍സനാണ് ശ്രീകാന്തിന്റെ എതിരാളി. പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം സമീര്‍ വര്‍മയെ പരാജയപ്പെടുത്തിയ ചൈനയുടെ യുക്വി ഷിയാണ് പ്രണോയിയുടെ എതിരാളി. യുക്വി ഷിയോട് 21-10, 17-21, 15-21 എന്ന സ്‌കോറില്‍ തോറ്റാണ് സമീര്‍ വര്‍മ പുറത്തായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss