|    Oct 17 Wed, 2018 3:36 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ജപ്പാന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് : ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു

Published : 24th September 2017 | Posted By: fsq

 

ടോക്കിയോ: ജപ്പാന്‍ ഓപണ്‍ സീരിസിലെ ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടങ്ങള്‍ അവസാനിച്ചു. ഇന്നലെ പുലര്‍ച്ചെ നടന്ന മിക്‌സഡ് ഡബിള്‍സിന്റെ സെമിഫൈനലിലാണ് അവസാന ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന പ്രണോയ് ജെറി ചോപ്ര- എന്‍ സിക്കി റെഡ്ഡി സഖ്യം തോല്‍വി വഴങ്ങിയത്. ജപ്പാന്‍ താരങ്ങളായ തക്കൂറോ ഹോകി-സയാക്ക ഹിരോറ്റ സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ അടിയറവ് പറഞ്ഞത്. സ്‌കോര്‍ 21-14, 15-21,19-21.60 മിനിറ്റ് നീണ്ട പോരാട്ടത്തിലെ ആദ്യ ഘട്ടത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ 7-4ന് മുന്നിട്ടു നിന്നെങ്കിലും ജപ്പാന്‍ താരങ്ങള്‍ മല്‍സരം വരുതിയിലാക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ മല്‍സരത്തിന്റെ പൂര്‍ണ നിയന്ത്രണം ജാപ്പനീസ് താരങ്ങളിലെത്തിയതോടെ ഇന്ത്യന്‍ താരങ്ങള്‍ പരാജയം രുചിച്ചു. കൊറിയന്‍ താരങ്ങളായ സ്യൂങ് ജെ സിയോ- കിംഹാന സഖ്യത്തെ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം സെമിയിലെത്തിയത്. 2011ലെ ചൈന മാസ്റ്റേഴ്‌സ് ചാംപ്യന്‍ഷിപ്പില്‍ വി ദിജു-ജ്വാലഗുട്ട സഖ്യം സെമിയിലെത്തിയ ശേഷം ആദ്യമായാണ് ഇന്ത്യന്‍ താരങ്ങള്‍ മിക്‌സഡ് ഡബിള്‍സിന്റെ അവസാന നാലിലെത്തുന്നത്. ജപ്പാന്‍ ഓപണ്‍ സീരിസിലെ ആദ്യ റൗണ്ടില്‍ത്തന്നെ ഇന്ത്യയുടെ പ്രമുഖ പുരുഷ -വനിതാ താരങ്ങള്‍ തോല്‍വിയേറ്റു വാങ്ങിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss