|    Oct 23 Tue, 2018 9:06 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ജപ്പാന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്‌ : വിക്ടര്‍ അക്‌സെല്‍സണ്‍ ജേതാവ്

Published : 25th September 2017 | Posted By: fsq

 

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ചാംപ്യന്‍ഷിപ്പിന്റെ പുരുഷവിഭാഗം സിംഗിള്‍സില്‍  ഡെന്‍മാര്‍ക്കിന്റെ ലോക ചാംപ്യന്‍ വിക്ടര്‍ അക്‌സെല്‍സണ് കിരീടം. ഫൈനലില്‍ മലേഷ്യയുടെ ലീചോങ് വെയെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്താണ് വിക്ടര്‍ കിരീടം ചൂടിയത്.  ജപ്പാന്‍ ഓപ്പണില്‍ വിക്ടറിന്റെ ആദ്യ കിരീടം കൂടിയാണിത്.കഴിഞ്ഞ മാസം ഗ്ലാസ്‌കോയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പിലും അക്‌സെല്‍സണ്‍ ജേതാവായിരുന്നു. രണ്ടു തവണ ഒളിംപിക്‌സ് ചാംപ്യനായ ചൈനയുടെ ലിന്‍ഡാനെയാണ് 23കാരനായ  അക്‌സെല്‍സണ്‍ അട്ടിമറിച്ചത്. 2009ല്‍ നടന്ന അണ്ടര്‍ 17 യൂറോപ്യന്‍ചാംപ്യന്‍ഷിപ്പിലെ ജയത്തോടെയാണ് അക്‌സെല്‍സണ്‍ ശ്രദ്ധേയനാവുന്നത്. ജപ്പാന്‍ ഓപ്പണിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ കെ ശ്രീകാന്തിനെ തോല്‍പ്പിച്ചായിരുന്നു അക്‌സെല്‍സണ്‍ സെമിഫൈനലിലേക്ക് യോഗ്യത നേടിയത്.     വനിതാ വിഭാഗത്തില്‍ സ്‌പെയിനിന്റെ ഒളിംപിക്‌സ് ചാംപ്യന്‍ കരോളിന മാരിനാണ് സ്വര്‍ണം. ചൈനയുടെ ഹീ ബിന്‍ജിയാവോയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കരോളിന സ്വര്‍ണമണിഞ്ഞത്. സ്‌കോര്‍: 23-21,21-12. വനിതാ വിഭാഗം ഡബിള്‍സ് ഫൈനലില്‍ ജപ്പാന്റെ ഒളിംപിക്‌സ് ജേതാക്കളായ അയാക്ക തഷാക്കി-മിസാക്കി മറ്റ്‌സുടോമോ സഖ്യത്തിനാണ് കിരീടം. ദക്ഷിണ കൊറിയയുടെ കിംഹാന-കോങ് ഹീ സഖ്യത്തെയാണ് കലാശപ്പോരാട്ടത്തില്‍ ഇവര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-18, 21-16. പുരുഷ വിഭാഗം ഡബിള്‍സില്‍ പക്ഷേ ജപ്പാന്‍ താരങ്ങള്‍ക്ക് വിജയിക്കാനായില്ല. ഇന്തോനീസ്യയുടെ മാര്‍ക്കസ് ഫെര്‍നാല്‍ഡി-കെവിന്‍ സജ്ഞയസുകുമുലിജോ സഖ്യത്തോടാണ് കലാശപ്പോരാട്ടത്തില്‍ ജപ്പാന്‍ താരങ്ങള്‍ അടിയറവ് പറഞ്ഞത്. സ്‌കോര്‍: 21-12, 21-15. മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ ചൈനീസ് താരങ്ങള്‍ക്കായിരുന്നു ജയം. ജപ്പാന്റെ തക്കൂറോഹോക്കി- സയാക്ക ഹിരോറ്റ സഖ്യത്തെയാണ് ഫൈനലില്‍ ചൈനയുടെ വാങ് വില്‍യു-ഹുവാങ്‌ഡോങ്പിങ് സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-13, 21-8.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss