|    Jul 23 Mon, 2018 11:35 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ജപ്പാന്‍ ഓപണ്‍ ബാഡ്മിന്റണ്‍ : കിരീട പ്രതീക്ഷയുമായി ഇന്ത്യന്‍ താരങ്ങള്‍

Published : 19th September 2017 | Posted By: fsq

 

ടോക്കിയോ: കൊറിയ ഓപണ്‍ സൂപ്പര്‍ സീരിസ് കിരീട നേട്ടത്തിന്റെ ആവേശം തീരും മുമ്പേ ജപ്പാന്‍ ഓപണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരിസിന് ഇന്ന് അരങ്ങുണരും. കൊറിയ ഓപണില്‍ കിരീടം ചൂടിയ ഇന്ത്യയുടെ ഒളിംപിക്‌സ് വെള്ളി മെഡല് ജേതാവ് പിവി സിന്ധുവിലാണ് ഇന്ത്യയുടെ പ്രതീക്ഷ. നാളെ നടക്കുന്ന വനിതാ സിംഗിള്‍സില്‍ സിന്ധുവിനൊപ്പം കൊറിയ ഓപണ്‍ കളിക്കാതിരുന്ന സൈന നെഹ്‌വാളും മല്‍സരത്തിനിറങ്ങും. ആദ്യ റൗണ്ടില്‍ ജപ്പാന്റെ മിനാത്‌സു മിതാനിയാണ് സൈനയുടെ എതിരാളി. അതേസമയം തായ്‌ലന്റിന്റെ ചോച്ചുവോങ് പോണ്‍പവെയാണ് സൈന ആദ്യ റൗണ്ടില്‍ നേരിടുന്നത്. സൂപ്പര്‍ താരങ്ങളായ കരോളിന മാരിനും നാളെ ആദ്യ റൗണ്ടിനിറങ്ങും.പുരുഷ സിംഗിള്‍സില്‍ കൊറിയ ഓപണില്‍ മികച്ച പ്രകടനം പുറത്തെടുത്ത സമീര്‍ വര്‍മയും എച്ച് എസ് പ്രണോയിയും നാളെ ഇറങ്ങും. സമീര്‍ ചൈനയുടെ ലിന്‍ ഡിയെ എതിരിടുമ്പോള്‍ പ്രണോയ് ഡെന്‍മാര്‍ക്കിന്റെ ആന്‍ഡേഴ്‌സ് അന്റോഴ്‌സണായും മല്‍സരിക്കും.  പി കശ്യപിന്റെ ആദ്യ റൗണ്ടിലെ എതിരാളി ഡെന്‍മാര്‍ക്കിന്റെ ഇമില്‍ ഹോസ്റ്റാണ്.മിക്‌സിഡ് ഡബിള്‍സില്‍ പ്രണവ് ജെറി ചോപ്ര – എന്‍ നിക്കി റെഡ്ഡി സഖ്യം അഞ്ചാം സീഡ് സഖ്യമായ തായ്‌ലന്റിന്റെ ഡെച്ചപോള്‍ പുവരനുക്രോഹ് – സപ്‌സിറി തയ്‌റാട്ടനാച്ചൈ എന്നിവരുമായും പോരടിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss