|    Jul 23 Mon, 2018 9:06 pm
FLASH NEWS
Home   >  News now   >  

ജപ്പാന്‍ ഓപണ്‍: പി വി സിന്ധുവിനും സൈനയ്ക്കും തോല്‍വി

Published : 21st September 2017 | Posted By: ev sports

ജപ്പാനില്‍ ഒക്കുഹാരയുടെ പ്രതികാരം

– മാരിനു മുന്നില്‍ സെയ്‌നയും തോറ്റു
– പ്രണോയിയും ശ്രീകാന്തും ക്വാര്‍ട്ടറില്‍

ടോക്കിയോ: തന്നെ തോല്‍പിച്ച് കൊറിയ ഓപണ്‍ കിരീടം നേടിയ ഇന്ത്യന്‍ സൂപ്പര്‍ താരം പി വി സിന്ധുവിനെ സ്വന്തം നാട്ടില്‍ മലര്‍ത്തിയടിച്ച് നൊസോമി ഒക്കുഹാരയുടെ മധുര പ്രതികാരം. ജപ്പാന്‍ ഓപണ്‍ സൂപ്പര്‍ സീരീസിന്റെ പ്രീ ക്വാര്‍ട്ടര്‍ റൗണ്ടില്‍ പി വി സിന്ധു പുറത്തായപ്പോള്‍ ഇന്ത്യന്‍ വനിതാ സാന്നിധ്യം അവസാനിപ്പിച്ചു കൊണ്ട് സൈന നെഹ്‌വാളും തോല്‍വിയോടെ മടങ്ങി. സ്പാനിഷ് സൂപ്പര്‍ താരം കരോലിന മാരിന്‍ ആണ് സൈനയെ പരാജയപ്പെടുത്തിയത്. രണ്ട് ഇന്ത്യന്‍ വനിതാ താരങ്ങളും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അടിയറവ് പറഞ്ഞത്.
അതേപോലെ മുന്‍ലോക ഒന്നാം നമ്പര്‍ താരമായ സൈന നേവാളും മൂന്നാം റൗണ്ട് കാണാതെ പുറത്തായി. സ്പാനിഷ് താരം കരോലിന മാരിനാണ് സൈനയെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയ്മുകള്‍ക്കായിരുന്നു സ്പാനിഷ് താരത്തിന്റെ വിജയം. സ്‌കോര്‍: 21 – 16, 21 -13.
പുരുഷ സിംഗിള്‍സില്‍ ഇന്ത്യക്ക് പ്രതീക്ഷയേകി എച്ച് എസ് പ്രണോയ് മൂന്നാം  റൗണ്ടിലും കിഡംബി ശ്രീകാന്ത് അവസാന എട്ടിലുമെത്തിയിട്ടുണ്ട്. പ്രണോയ് ഹു ജെന്‍ ഹോയെ തോല്‍പ്പിച്ചപ്പോള്‍ ശ്രീകാന്ത് അരമണിക്കൂറിനുള്ളില്‍ ഹോങ്കോങിന്റെ ഹു യുന്നിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 21 – 12,21 -11. അടുത്ത റൗണ്ടില്‍ ലോകചാംപ്യന്‍ വിക്ടര്‍ അക്‌സെല്‍സനാണ് ശ്രീകാന്തിന്റെ എതിരാളി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss