|    Jul 20 Fri, 2018 8:22 am
FLASH NEWS
Home   >  News now   >  

ജപ്പാന്‍ ഓപണ്‍: ക്വാര്‍ട്ടറില്‍ പ്രണോയിക്കും ശ്രീകാന്തിനും തോല്‍വി

Published : 22nd September 2017 | Posted By: ev sports


-മിക്‌സഡ് ഡബിള്‍സില്‍ ചോപ്ര-റെഡി സഖ്യം ഫൈനലില്‍

ടോക്കിയോ: ജപ്പാന്‍ ഓപണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ നിന്ന്് ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്കു പിന്നാലെ കിരീട പ്രതീക്ഷയായിരുന്നു പുരുഷ താരങ്ങളും പുറത്തായി. പുരുഷ സിംഗിള്‍സിന്റെ ക്വാര്‍ട്ടറില്‍ തോറ്റ് കിഡംബി ശ്രീകാന്തും എച്ച് എസ് പ്രണോയിയും പുറത്തായതോടെ വ്യക്തിഗത ഇനങ്ങളില്‍ ഇന്ത്യന്‍ പ്രയാണം അവസാനിച്ചു. അതേ സമയം മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികളായ പ്രണവ് ജെറി ചോപ്ര- എന്‍ സിക്കി റെഡി സഖ്യം ഫൈനലില്‍ പ്രവേശിച്ചു. കൊറിയന്‍ താരങ്ങളായ സ്യൂങ് ജെ സിയോ- കിംഹാന സഖ്യത്തെയാണ് ക്വാര്‍ട്ടറില്‍ ഇരുവരും പരാജയപ്പെടുത്തിയത്. 2011ലെ ചൈന മാസ്റ്റേഴ്‌സ് ചാംപ്യന്‍ഷിപ്പില്‍ വി ദിജു-ജ്വാലഗുട്ട സഖ്യം സെമിയിലെത്തിയ ശേഷം ആദ്യമായാണ് ഇന്ത്യന്‍ താരങ്ങള്‍ മിക്‌സഡ് ഡബിള്‍സിന്റെ അവസാന നാലിലെത്തുന്നത്.  സ്‌കോര്‍: 21-18, 9-21, 21-19. അപ്രതീക്ഷിത ജയത്തോടെ ഇരുവരും സെമിയിലേക്ക് കുതിച്ചപ്പോള്‍ ജപ്പാന്‍ ഓപ്പണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇനി അവശേഷിക്കുന്ന ഏക ഇന്ത്യന്‍ പ്രതീക്ഷകളായി ചോപ്ര-റെഡി സഖ്യം.
ചൈനയുടെ ഷീയൂക്കിയോട് 15-21, 14-21,ന് തോറ്റാണ് പ്രണോയി പുറത്തായത്. വെറും നാല്‍പ്പത്തിയഞ്ച് മിനിറ്റുള്ളില്‍ത്തന്നെ ക്വാര്‍ട്ടറിലെ ഇന്ത്യന്‍ താരത്തിന്റെ പോരാട്ടം അവസാനിച്ചു. ചൈനീസ് തായ്‌പേയിയുടെ ഹൂജെന്‍ഹോയെ പരാജയപ്പെടുത്തിയായിരുന്നു പ്രണോയി ക്വാര്‍ട്ടറിലെത്തിയത്. ലോകചാംപ്യന്‍ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സല്‍സനോടാണ് ക്വാര്‍ട്ടറില്‍ ശ്രീകാന്തിന് അടിതെറ്റിയത്. രണ്ട് ഗെയിമുകളുടേയും അവസാനഘട്ടം വരെ ശ്രീകാന്ത് പൊരുതിയെങ്കിലും വിക്ടറിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ഇത് മൂന്നാം തവണയാണ് ശ്രീകാന്ത് തുടര്‍ച്ചയായി അക്‌സല്‍സിനോട് തോല്‍ക്കുന്നത്.  നാല്‍പത് മിനിറ്റ് മാത്രമാണ് ഇരുവരും തമ്മിലുള്ള പോരാട്ടം നീണ്ടു നിന്നത്.  സ്‌കോര്‍ 21-17,21-17, ക്വാര്‍ട്ടറിലെ വിജയത്തോടെ അക്‌സല്‍ സെമിയിലേക്ക് കുതിച്ചു. ഹോങ്കോങ്ങിന്റെ ഹൂ യൂനിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ശ്രീകാന്ത് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss