|    Jul 16 Mon, 2018 4:24 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ജപ്പാന്‍ : ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഷിന്‍സോ ആബേ

Published : 26th September 2017 | Posted By: fsq

 

ടോക്കിയോ: ജപ്പാന്‍ നേരിടുന്ന പ്രതിസന്ധികളെ മറികടക്കാന്‍ പാര്‍ലമെന്റിന്റെ അധോസഭ പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഷിന്‍സോ ആബേ. ഇന്നലെ  നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ആബേ സപ്തംബര്‍ 28ന് അധോസഭ പിരിച്ചുവിടുമെന്ന് വ്യക്തമാക്കിയത്. ഉത്തര കൊറിയ ഉയര്‍ത്തുന്ന മിസൈല്‍, ആണവ പരീക്ഷണങ്ങളടക്കമുള്ള ഭീഷണികളെ നേരിടുന്നതിനും നികുതി പരിഷ്‌കരണം അടക്കമുള്ള പരിപാടികള്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ആബേയുടെ നീക്കമെന്നാണ് വിലയിരുത്തല്‍.   ഒക്ടോബര്‍ 22നു തിരഞ്ഞടുപ്പുണ്ടാവുമെന്ന് നേരത്തേ ഷിന്‍സോ ആബേയുടെ സഖ്യ നേതാക്കളിലൊരാളായ നടസോ യമാഗുച്ചി നേരത്തേ പ്രതികരിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss