|    Aug 20 Sun, 2017 5:42 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ജപ്പാന്റെ സമുദ്രപരിധിക്കു സമീപം 250ഓളം ചൈനീസ് ബോട്ടുകള്‍

Published : 7th August 2016 | Posted By: SMR

ബെയ്ജിങ്/ടോക്കിയോ: ചൈനീസ് തീരസേനയുടെ കപ്പലുകളും 239 മല്‍സ്യബന്ധന ബോട്ടുകളും കിഴക്കന്‍ ചൈനാക്കടലിലെ തങ്ങളുടെ സമുദ്രപരിധിയോടു ചേര്‍ന്ന മേഖലയില്‍ പ്രവേശിച്ചതായി ജപ്പാന്‍. സംഭവത്തില്‍ ജപ്പാന്‍ ചൈനയോട് പ്രതിഷേധമറിയിച്ചിട്ടുണ്ട്. രണ്ടുദിവസത്തിനിടെ ഇത് രണ്ടാംതവണയാണ് ജപ്പാന്‍ ചൈനയോട് പ്രതിഷേധമറിയിക്കുന്നത്.
ആള്‍പ്പാര്‍പ്പില്ലാത്ത സെന്‍കാകു (ചൈനയില്‍ അറിയപ്പെടുന്നത് ദിയാവോയു) എന്ന ചെറുദ്വീപിനെച്ചൊല്ലി ഏറെക്കാലമായി ജപ്പാനും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ചൈനീസ് തീരസേനയുടെ ഏഴു കപ്പലുകളും 230 മല്‍സ്യബന്ധനബോട്ടുകളും സെന്‍കാകു തീരത്തോടു ചേര്‍ന്ന പ്രദേശങ്ങളിലെത്തിയതായാണ് ജപ്പാന്റെ ആരോപണം. ഇവയില്‍ നാലെണ്ണം ആയുധം വഹിച്ചുകൊണ്ടുള്ളവയായിരുന്നെന്നും ജാപ്പനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കപ്പലുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ജപ്പാന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മേഖലയിലെ ചൈനയുടെ കടന്നുകയറ്റം കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കേ വഴിവയ്ക്കുകയുള്ളൂവെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.
ചൈനീസ് കപ്പലുകള്‍ മേഖലയില്‍ പ്രവേശിച്ചതായി ചൈനയും സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയില്‍ ഇത്രയധികം ചൈനീസ് മല്‍സ്യബന്ധനബോട്ടുകള്‍ എത്തുന്നത് അസാധാരണ സംഭവമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ദ്വീപിന്റെ കാര്യത്തില്‍ പ്രശ്‌നാവസ്ഥ തുടരുകയായിരുന്നു.
തെക്കന്‍ ചൈനാക്കടല്‍: ചൈന പോര്‍വിമാനങ്ങള്‍ അയച്ചു
ബെയ്ജിങ്: തെക്കന്‍ ചൈനാക്കടലിലെ തര്‍ക്കദ്വീപിലേക്ക് ചൈനീസ് വ്യോമസേന ബോംബറുകളും പോര്‍ വിമാനങ്ങളും അയച്ചു.
ഫിലിപ്പീന്‍സിന്റെ പരാതിയില്‍, തെക്കന്‍ ചൈനാക്കടലിലെ ചൈനയുടെ അവകാശവാദത്തിന് കഴമ്പില്ലെന്നും മറ്റു രാജ്യങ്ങളുടെ പരമാധികാരത്തില്‍ ചൈന കടന്നു കയറുകയാണെന്നുമുള്ള അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ വിധി വന്നതിനു പിന്നാലെയാണിത്. വിധി സ്വാഗതം ചെയ്യില്ലെന്ന് ചൈന നേരത്തേ അറിയിച്ചിരുന്നു. അതേസമയം, സൈനികാഭ്യാസം സാധാരണഗതിയിലാക്കുന്നതിന്റെയും സുരക്ഷാഭീഷണി തരണം ചെയ്യുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് മുതിര്‍ന്ന സൈനികന്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക