|    Oct 17 Wed, 2018 10:32 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ജപ്പാനും യുഎസിനും ഉത്തര കൊറിയയുടെ മുന്നറിയിപ്പ്

Published : 15th September 2017 | Posted By: fsq

 

സോള്‍: യുഎസിനെയും ജപ്പാനെയും ചാരമാക്കി മാറ്റുമെന്നും ഇരുട്ടിലേക്കു തള്ളിവിടുമെന്നും ഉത്തര കൊറിയ. ഉത്തര കൊറിയക്കെതിരായ ഉപരോധത്തിനു യുഎന്‍ രക്ഷാസമിതി അംഗീകാരം നല്‍കിയ പശ്ചാത്തലത്തിലാണു പ്രതികരണം. ഉത്തര കൊറിയക്കെതിരേ യുഎസ് അവതരപ്പിച്ച കരട് പ്രമേയത്തിനു തിങ്കളാഴ്ചയാണ് യുഎന്‍ രക്ഷാസമിതി അംഗീകാരം നല്‍കിയത്. ഉപരോധമടക്കമുളള ശിക്ഷകള്‍ക്കു നേതൃത്വം നല്‍കുന്ന യുഎസ് തങ്ങളെ മര്‍ദിച്ചുകൊല്ലാനാണ് ശ്രമിക്കുന്നതെന്നും ഉത്തര കൊറിയ അഭിപ്രായപ്പെട്ടു. യുഎസ് നേതൃത്വം നല്‍കുന്ന പ്രമേയത്തോട് പാട്ടിനനുസരിച്ചു നൃത്തംചെയ്യുന്ന സമീപനമാണ് ജപ്പാന്‍ സ്വീകരിക്കുന്നതെന്നും ഉത്തര കൊറിയയുടെ അന്താരാഷ്ട്ര ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊറിയ ഏഷ്യാ പസഫിക് കമ്മിറ്റി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അണുബോംബിലൂടെ ജപ്പാനിലെ നാല് ദ്വീപുകളും കടലില്‍ മുക്കാന്‍ സാധിക്കും. തങ്ങള്‍ക്കടുത്ത് ജപ്പാന്‍ എന്ന രാജ്യം നിലനില്‍ക്കേണ്ട ആവശ്യമില്ലെന്നും ഉത്തരകൊറിയ അഭിപ്രായപ്പെട്ടു. ഉത്തര കൊറിയയുടെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നതായി ജപ്പാന്‍ പ്രതികരിച്ചു. അതീവ പ്രകോപനപരവും അങ്ങേയറ്റം മോശവുമാണ് കൊറിയയുടെ പ്രതികരണമെന്നും പ്രാദേശിക പ്രശ്‌നങ്ങളെ അത് വഷളാക്കുമെന്നും ജപ്പാന്റെ മുഖ്യ കാബിനറ്റ് സെക്രട്ടറി യോഷിഷിദെ സുഗ പറഞ്ഞു. ഉത്തര കൊറിയയുടെ ആറാമത് ആണവായുധ പരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണു  ഉപരോധത്തിന് യുഎസ് യുഎന്നില്‍ ആവശ്യപ്പെട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss