|    Mar 27 Mon, 2017 6:23 pm

ജപ്പാനില്‍ 19 പേര്‍ കുത്തേറ്റ് മരിച്ചു

Published : 26th July 2016 | Posted By: sdq

japan infocusടോക്കിയോ: ജപ്പാനിലെ സഗമിഹാരയില്‍ 19 പേര്‍ കുത്തേറ്റ് മരിച്ചു. 45 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ടോക്കിയോയില്‍ ഇത് ആദ്യമായാണ് ഒരു കൂട്ടകൊലപാതകം നടക്കുന്നത്. അംഗവൈകല്യമുള്ളവരെ പാര്‍പ്പിച്ചിരുന്ന റസിഡന്‍ഷ്യല്‍ സെന്ററിലാണ് സംഭവം. ഇവിടുത്തെ മുന്‍ ജീവനക്കാരനാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

പ്രാദേശിക സമയം പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. വൈകല്യമുള്ള ഇവരെ ഈ ലോകത്തുനിന്നു മോചിപ്പിക്കുന്നതിനു വേണ്ടിയാണു ആക്രമണം നടത്തിയതെന്നു അക്രമി പോലീസിനോടു പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day