|    Jul 28 Fri, 2017 6:31 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ജപ്പാനില്‍ ഷിന്‍സൊ ആബെ വിജയമുറപ്പിച്ചു

Published : 12th July 2016 | Posted By: SMR

ടോക്കിയോ: ജാപ്പനീസ് പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എല്‍ഡിപി) നേതൃത്വത്തിലുള്ള സഖ്യം വിജയമുറപ്പിച്ചു. സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളോടുള്ള പിന്തുണയാണ് വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ കാരണമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പ്രതികരിച്ചു. പാര്‍ലമെന്റിലെ 121 സീറ്റുകളില്‍ ഭൂരിഭാഗവും സഖ്യം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കാണിച്ചിരുന്നു. ഉപരിസഭയില്‍ 57 മുതല്‍ 59 സീറ്റുകള്‍ വരെ ലിബറല്‍ ഡെമോക്രാറ്റുകള്‍ നേടിയെന്നാണ് സൂചന.
സഖ്യകക്ഷിയായ കൊമെയ്‌തോ 14 സീറ്റുകള്‍ നേടിയതായും പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ആബെയുടെ സഖ്യം ഉപരിസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തിമഫലം പുറത്തുവന്നിട്ടില്ല.
യുദ്ധവിരുദ്ധമായ ജപ്പാനിലെ ഭരണഘടന ഭേദഗതി ചെയ്യണമെന്നാവശ്യപ്പെടുന്ന സഖ്യം അധികാരത്തിലെത്തുന്നതോടെ ഇക്കാര്യത്തില്‍ ഹിതപരിശോധനയുമായി മുന്നോട്ടുപോവാനാണ് സാധ്യത.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക