|    May 26 Fri, 2017 1:54 am
FLASH NEWS

ജപ്തി നേരിടുന്നവര്‍ക്ക് ബാങ്ക് വായ്പ അദാലത്ത്

Published : 5th August 2016 | Posted By: SMR

കാസര്‍കോട്: ബാങ്ക് വായ്പയെടുത്ത് റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്ക് ജില്ലയിലെ വിവിധ വില്ലേജ് ഓഫിസുകളില്‍ ബാങ്ക് അധികാരികളുടെ സഹകരണത്തോടെ ഈമാസം ബാങ്ക് വായ്പ അദാലത്ത്  നടത്തും. അദാലത്തില്‍ ബാങ്ക് മാനേജര്‍മാരും റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുക്കും.
പരമാവധി ഇളവുകള്‍ അനുവദിക്കും. ഈ അവസരം പരമാവധി ഉപയോഗിച്ച് എല്ലാ കുടിശ്ശികക്കാരും ജപ്തി നടപടികളില്‍ നിന്നും ഒഴിവാകേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.
കാസര്‍കോട് താലൂക്കില്‍ അദാലത്ത് നടത്തുന്ന വില്ലേജ്, തീയതി, സ്ഥലം എന്നിവ യഥാക്രമം. ചെങ്കള, പാടി-ഒമ്പത്-ചെങ്കള പഞ്ചായത്ത് ഹാള്‍, മുളിയാര്‍-10- മുളിയാര്‍ വില്ലേജ് ഓഫിസ്, ബദിയടുക്ക, നീര്‍ച്ചാല്‍, ബേള-17ന് – ബദിയടുക്ക വില്ലേജ് ഓഫിസ്, കളനാട്, തെക്കില്‍ -18ന് – കളനാട് വില്ലേജ് ഓഫിസ്, കാസര്‍കോട്, കുഡ്‌ലു, തളങ്കര, മധൂര്‍-19ന് -കാസര്‍കോട് വില്ലേജ് ഓഫിസ്, നെട്ടണിഗെ, കുമ്പഡാജെ -20ന്- നെട്ടണിഗെ വില്ലേജ് ഓഫിസ്, ബന്തടുക്ക, കുറ്റിക്കോല്‍, കരിവേടകം-22ന് -കരിവേടകം വില്ലേജ് ഓഫിസ്, കൊളത്തൂര്‍, മുന്നാട്, ബേഡഡുക്ക-23ന് -ബേഡഡുക്ക വില്ലേജ് ഓഫിസ്, ആദൂര്‍-25ന് – ആദൂര്‍ വില്ലേജ് ഓഫിസ്, അഡൂര്‍, ദേലമ്പാടി -26- അഡൂര്‍ പഞ്ചായത്ത് ഹാള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day