|    Oct 23 Mon, 2017 8:58 pm
FLASH NEWS

ജപ്തി ചെയ്ത സ്ഥലം പിടിച്ചെടുത്തു

Published : 31st October 2016 | Posted By: SMR

മാനന്തവാടി: വെളളമുണ്ട ഗ്രാമപ്പഞ്ചായത്തിലെ കണ്ടത്തുവയലില്‍ കിഴട്ട സുലൈമാന്റെ കേരള ഗ്രാമീണ്‍ ബാങ്ക് ജപ്തി ചെയ്ത 61 സെന്റ് സ്ഥലം അഖിലേന്ത്യാ കിസാന്‍സഭ പിടിച്ചെടുത്തു. ഒരു കാരണവശാലും കര്‍ഷകരുടെ ഭൂമിയില്‍ ജപ്തി നടപടിക്കായി ബാങ്കുകാരെ കയറാന്‍ അനുവദിക്കില്ലെന്നും കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ശത്രുക്കളായി കാണുന്ന ബാങ്കുകളുടെ നടപടി അംഗീകരിക്കില്ലെന്നും ജില്ലാ കമ്മിറ്റി അംഗം കെ പി രാജന്‍ പറഞ്ഞു. ജില്ലയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ കടക്കെണിയിലാണെന്നും സമരം ഉദ്ഘാടനം ചെയ്ത കെ പി രാജന്‍ പറഞ്ഞു. കെ പി വിജയന്‍ അധ്യക്ഷത വഹിച്ചു. എം ബാലകൃഷ്ണന്‍, മമ്മുട്ടി, മൊയ്തു പൂവന്‍, ഷാജി കൊമ്മയാട്, സതീഷ്‌കുമാര്‍, എം കെ ജോയി സംസാരിതച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക