|    Jan 19 Thu, 2017 5:53 am
FLASH NEWS

ജന്മനാ ഹൃദ്രോഗമുള്ള പിഞ്ചുകുഞ്ഞിന്റെ ചികില്‍സക്ക് പണമില്ലാതെ മാതാപിതാക്കള്‍

Published : 20th October 2016 | Posted By: SMR

നേമം(തിരുവനന്തപുരം): ജന്മനാല്‍ ഹൃദയഭിത്തിയില്‍ മൂന്ന് സുഷിരങ്ങളുള്ള കുഞ്ഞിന്റെ ചികില്‍സക്ക് പണമില്ലാതെ മാതാപിതാക്കള്‍. പഴയകാരയ്ക്കാമണ്ഡപം ഹോമിയോ കോളജ് റോഡില്‍ ചാനല്‍ക്കര വീട്ടില്‍ അലിഫ്ഖാന്‍- സോഫിയ ദമ്പതികളുടെ നാല് മാസം പ്രായമുള്ള മകള്‍ ആലിയ ഫാത്തിമയുടെ ചികില്‍സക്ക് പണം കണ്ടെത്താന്‍ കഴിയാതെ സുമനസ്സുകളുടെ കനിവ് തേടുകയാണ് മാതാപിതാക്കള്‍. ഹൃദയത്തില്‍ മൂന്ന് സുഷിരവുമായി പിറന്നുവീണ കുഞ്ഞിനെ ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളജിലും തുടര്‍ന്ന് ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും പ്രവേശിപ്പിച്ചു ചികില്‍സിച്ചുവരവെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയfയിലൂടെ മാത്രമേ രോഗം ഭേദമാക്കാന്‍ കഴിയൂ എന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ശ്രീചിത്രയില്‍ ഒന്നരവര്‍ഷം കഴിഞ്ഞുമാത്രമേ ശസ്ത്രക്രിയക്ക് സാധിക്കൂ എന്നറിയിച്ചതിനാല്‍ നിംസ് മെഡിസിറ്റിയില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ച് തുടര്‍ ചികില്‍സ നടത്തുകയായിരുന്നു. കുഞ്ഞിന്റെ രക്തം ഇടയ്ക്കിടെ നീലനിറത്തിലാവുന്നതിനാല്‍ എത്രയും വേഗം ശസ്ത്രക്രിയ നടത്തി ജീവന്‍രക്ഷിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ചെന്നൈയിലെ അപ്പോളൊ ആശുപത്രിയിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.  നേമം ചാനല്‍ക്കര പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന നിര്‍ധനരും കൂലിപ്പണിചെയ്തു നിത്യചെലവ് നടത്തിവരുന്ന ഈ കുടുംബത്തിന് നാല് ലക്ഷത്തോളം രൂപ ചെലവുള്ള ശസ്ത്രക്രിയ താങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. നാട്ടുകാര്‍ ചേര്‍ന്ന് ഏഴു പേരടങ്ങുന്ന ചികില്‍സാ സഹായ നിധി രൂപീകരിക്കുകയും അഡ്വ. ഷാനവാസ് ചെയര്‍മാനും അബ്ദുല്‍ റഹീം കണ്‍വീനറായും യാസിര്‍ ഖജാഞ്ചിയായും ആലിയ ഫാത്തിമാ ചികില്‍സാ സഹായ സമിതി രൂപീകരിച്ചു. ഇതിനായി ജോയിന്റ് അക്കൗണ്ട് കാനറാ ബാങ്കിന്റെ നേമം ശാഖയില്‍ തുറന്നു. അക്കൗണ്ട് നമ്പര്‍: 2995101014872, ഐഎഫ്എസ്‌സി കോഡ്: സിഎന്‍ആര്‍ബി 0002995. ഉദാരമതികളുടെ സഹായത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മാതാപിതാക്കള്‍ അപ്പോളോ ആശുപത്രിയില്‍ കുഞ്ഞിന്റെ ഓപറേഷന്‍ നടത്തുന്നതിനായുള്ള തയ്യാറെടുപ്പിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക