|    Aug 22 Wed, 2018 9:59 am
FLASH NEWS
Home   >  Kerala   >  

ജനുവരി 26ന് ഭഗവത് കേരളത്തില്‍ വീണ്ടും പതാക ഉയര്‍ത്തും

Published : 8th January 2018 | Posted By: sruthi srt

ന്യുഡല്‍ഹി:കേരളത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് റിപ്പബ്ലിക്ക് ദിനത്തില്‍ വീണ്ടും ദേശീയ പതാക ഉയര്‍ത്തും.കഴിഞ്ഞഓഗസ്റ്റ് 15 ന്  ഭഗവത് ദേശീയ പതാക ഉയര്‍ത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ (ആര്‍ എസ് എസ്) മൂന്നു ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കാനാണ് ഭഗവത് കേരളത്തില്‍ എത്തുന്നത്.ജനുവരി 26 മുതല്‍ പാലക്കാട് നഗരത്തിനു സമീപമുള്ള ഒരു സ്‌കൂളിലാണ് ക്യാമ്പ് ആരംഭിക്കുന്നത്.

ഒരു ആര്‍എസ്എസ് മേധാവി സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലും എവിടെയാണെങ്കിലും ദേശീയ പതാക ഉയര്‍ത്തണം,ജനുവരി 26ന് അദ്ദേഹം കേരളത്തിലായത് കൊണ്ട് അവിടെ പതാക ഉയര്‍ത്തുമെന്നും ഇതിനെ അത്തരത്തില്‍ കാണണമെന്നും മുതിര്‍ന്ന സംഘം പ്രവര്‍ത്തകന്‍ പറഞ്ഞു.
ആര്‍ എസ് എസ് പരിപാടി സംഘടിപ്പിക്കുന്ന സ്‌കൂള്‍ ആര്‍ എസ് എസിന്റെ ഭാരതീയ വിദ്യാ നികേതന്റെ കീഴില്‍ വരുന്നതാണെന്നും  സംഘ് അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ വര്‍ഷം ആഗസ്ത് 15 ന് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിച്ച് പാലക്കാട് ജില്ലയിലെ ഒരു സ്‌കൂളില്‍ ഭഗവത് പതാക ഉയര്‍ത്തിയിരുന്നു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss