|    Jun 21 Thu, 2018 6:33 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജനിതകമാറ്റം വരുത്തിയ ഭക്ഷ്യോല്‍പന്ന പാക്കറ്റിന് പുറത്ത് ജിഎം എന്ന് രേഖപ്പെടുത്തണം

Published : 5th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ജനിതകമാറ്റം വരുത്തിയ  ഭക്ഷണ പായ്ക്കറ്റുകളുടെ പുറത്ത് മുകളിലായി ജിഎം എന്ന് രേഖപ്പെടുത്തണമെന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍.  2011ലെ ലീഗല്‍ മെട്രോളജി നിയമത്തില്‍ (പാക്കേജ്ഡ് കമ്മോഡിറ്റീസ്) വരുത്തിയിട്ടുള്ള ഭേദഗതി പ്രകാരം  ജിഎം എന്ന് രേഖപ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്. 2013 ജനവരി ഒന്നുമുതല്‍ ഈ നിയമം പ്രാബല്യത്തിലുണ്ട്. ഇങ്ങിനെ രേഖപ്പെടുത്താത്ത ഭക്ഷ്യോല്‍പന്നങ്ങള്‍ വില്‍ക്കുന്നതായി ഇതേവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന്  രാജ്യസഭയില്‍ എം പി വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഭക്ഷ്യ – പൊതുവിതരണ സഹമന്ത്രി സി ആര്‍ ചൗധരി വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss