|    Oct 21 Sun, 2018 1:20 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജനിച്ച് 6ാം മിനിറ്റില്‍ നവജാത ശിശുവിന് ആധാര്‍

Published : 25th September 2017 | Posted By: fsq

 

ഉസ്മാനാബാദ്: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമോ അല്ലയോ എന്ന ചര്‍ച്ചകള്‍ തുടരുമ്പോള്‍ ആധാര്‍ രജിസ്‌ട്രേഷന്റെ പേരില്‍ റെക്കോഡിട്ട് ഒരു നവജാത ശിശു. ജനിച്ച് 6ാം മിനിറ്റില്‍ ആധാര്‍ നമ്പര്‍ സ്വന്തമാക്കിയാണ് ഭാവന സന്തോഷ് ജാദവ് വ്യത്യസ്തയാവുന്നത്. ഇന്നലെ പുലര്‍ച്ചെ 12.03 ന് ഉസ്മാനാബാദ് ജില്ലാ വനിതാ ആശുപത്രിയിലായിരുന്നു കുട്ടിയുടെ ജനനം. 12.09 നു തന്നെ പിതാവ് യുഐഡിഎഐയില്‍ നിന്നും കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റും ആധാര്‍ നമ്പരും സ്വന്തമാക്കി. ഉസ്മാനാബാദ് ജില്ലാകലക്ടറാണ് ഇക്കാര്യം പുറത്തു വിട്ടത്. സംഭവം ജില്ലയ്ക്ക് അഭിമാന മുഹൂര്‍ത്തമാണെന്നും കലക്ടര്‍ രാധാകൃഷണ ഗാമെ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss