|    Jan 20 Fri, 2017 9:47 pm
FLASH NEWS

ജനാഭിലാഷം

Published : 29th July 2016 | Posted By: SMR

യൂറോപ്യന്‍ യൂനിയനില്‍ നിന്നു പിരിഞ്ഞുപോരാന്‍ ബ്രിട്ടനില്‍ നടന്ന ഹിതപരിശോധനയുടെ ഫലം വലിയ ചര്‍ച്ചകള്‍ക്കു കാരണമായി. വോട്ടര്‍മാര്‍ തങ്ങള്‍ക്ക് യഥാര്‍ഥത്തിലുള്ള അഭിപ്രായമാണു പ്രകടിപ്പിച്ചതെന്ന് ഒരുകൂട്ടര്‍. അല്ല അവര്‍ ബ്രിട്ടിഷ് ഭരണാധികാരികളോടുള്ള അഭിപ്രായം പരോക്ഷമായി പ്രകടിപ്പിക്കുകയാണെന്നു മറ്റൊരു കൂട്ടര്‍. വേണ്ടത്ര വിവരങ്ങള്‍ ലഭിക്കാത്തതുകൊണ്ടാണു ഹിതപരിശോധനാഫലങ്ങള്‍ അങ്ങനെയായതെന്നു വേറൊരു കൂട്ടര്‍.
തിരഞ്ഞെടുപ്പുകള്‍ പലപ്പോഴും യഥാര്‍ഥ പൊതുജനാഭിപ്രായം പ്രകടിപ്പിക്കുന്നില്ല എന്നു വ്യക്തമാക്കുന്ന വസ്തുനിഷ്ഠമായ പഠനങ്ങള്‍ പലതും നടന്നിട്ടുണ്ട്. വോട്ടര്‍മാര്‍ മിക്കപ്പോഴും പ്രചാരവേലയുടെ ഇരകളാവുന്നു. വെള്ളപ്പൊക്കം വന്നാലും കൊടുങ്കാറ്റടിച്ചാലും ഭരിക്കുന്നവരുടെ മേല്‍ കുറ്റം ചാര്‍ത്തുന്നു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഫലങ്ങള്‍ പരിശോധിക്കാന്‍ മുതിരാതെ സമീപസ്ഥമായ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു. 1991ല്‍ അമേരിക്ക ഇറാഖിനെ ആക്രമിച്ചപ്പോള്‍ അമേരിക്കക്കാരില്‍ മൂന്നിലൊരുഭാഗം സൈനികശക്തി പ്രയോഗിക്കണമെന്നു പറഞ്ഞപ്പോള്‍ അവരില്‍ 30 ശതമാനം മാത്രമേ യുദ്ധം വേണമെന്നു പറഞ്ഞുള്ളൂ.
പാര്‍ട്ടികളുടെ നിലപാടുകളറിയാതെയാണ് പലരും വോട്ട് ചെയ്യുന്നത്. ജര്‍മനിയില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുന്നവര്‍ക്ക് അവര്‍ ഇടത്തോ വലത്തോ എന്നു കൃത്യമായി അറിയില്ല. അമേരിക്കയില്‍ ഒരു സര്‍വേ നടന്നപ്പോള്‍ തങ്ങളുടെ ഗവര്‍ണര്‍ ഏതു പാര്‍ട്ടിക്കാരനാണെന്ന് അറിയാത്തവരായിരുന്നു 59 ശതമാനം പേരും. കമ്മ്യൂണിസ്റ്റുകള്‍ തങ്ങള്‍ക്കു വലിയ ഇഷ്ടമില്ലാത്ത സോഷ്യലിസ്റ്റുകള്‍ക്ക് വോട്ട് ചെയ്യും. ഇത്തരം വോട്ടിങ് യഥാര്‍ഥ ജനാഭിലാഷം പ്രകടിപ്പിക്കുന്നതല്ലെന്ന് 1951ല്‍ പ്രസിദ്ധ സാമ്പത്തികശാസ്ത്രജ്ഞനായ കെന്നത്ത് ആരോ കണക്കുകള്‍ വച്ചു തെളിയിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക