|    Dec 13 Thu, 2018 7:24 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ജനാഭിമാനസംഗമം നാലിന് തൃശൂര്‍ വിദ്യാര്‍ഥി കോര്‍ണറില്‍

Published : 2nd December 2018 | Posted By: kasim kzm

തൃശൂര്‍: നമ്മള്‍ ഭരണഘടനയ്‌ക്കൊപ്പമെന്ന മുദ്രാവാക്യമുന്നയിച്ച് ഡിസംബര്‍ നാലിന് ജനാഭിമാനസംഗമം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 43 സാംസ്‌കാരിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറിലാണ് പരിപാടി.
തൃശൂരിലെ പുരോഗമന പ്രസ്ഥാനങ്ങളും സംഘടനകളും സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്നാണ് സംഗമം ഒരുക്കുന്നത്. ഭരണഘടനയുടെ പ്രസക്തി ഊന്നിപ്പറയാനും നവോത്ഥാന മൂല്യങ്ങളെ മുറുകെപ്പിടിക്കാനും ദലിത്, ലിംഗ രാഷ്ട്രീയത്തിന്റെ സമകാലീന സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യാനും ഉദ്ദേശിച്ചാണു സംഗമം.
രാവിലെ 10 മുതല്‍ വൈകീട്ട് 9 വരെ നടക്കുന്ന സംഗമം സ്വാമി അഗ്‌നിവേശ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനസെഷനില്‍ വൈശാഖന്‍, കെ അജിത, ശ്രീചിത്രന്‍, റഫീഖ് അഹ്മദ് പ്രഭാഷണങ്ങള്‍ നടത്തും. സാറാ ജോസഫ് അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 12 മുതല്‍ 1.45 വരെ നടക്കുന്ന ലിംഗനീതിയും സമത്വവും സെഷന്‍ കെ ശാരദക്കുട്ടി ഉദ്ഘാടനം ചെയ്യും. പി സതീദേവി, ശീതള്‍ ശ്യാം, ടി കെ മീരാഭായ്, അഡ്വ. പി എം ആതിര പ്രഭാഷണങ്ങള്‍ നടത്തും.
ഉച്ചക്ക് 2.15 മുതല്‍ 3.45 വരെ നടക്കുന്ന ഭരണഘടനയും സാമൂഹികനീതിയും ചര്‍ച്ചയില്‍ അഡ്വ. വിദ്യാസാഗര്‍, ഹരീഷ് വാസുദേവന്‍, വി കെ ശ്രീരാമന്‍ പങ്കെടുക്കും. ഉച്ചതിരിഞ്ഞ് 4 മുതല്‍ 5.30 വരെ നടക്കുന്ന ജാതിവിവേചനവും അധികാരവും സെഷനില്‍ അശോകന്‍ ചരുവില്‍, കെ എം സലിംകുമാര്‍, കെ വേണു, കെഇഎന്‍ കുഞ്ഞഹമ്മദ്, ജി പി രാമചന്ദ്രന്‍ പങ്കെടുക്കും. വൈകീട്ട് 6 മുതല്‍ നടക്കുന്ന സമാപന സമ്മേളനം കെ ആര്‍ മീര ഉദ്ഘാടനം ചെയ്യും. ഡോ. കെ പി മോഹനന്‍ അധ്യക്ഷത വഹിക്കുന്ന സമാപനയോഗത്തില്‍ സുനില്‍ പി ഇളയിടം, ആലങ്കോട് ലീലാകൃഷ്ണന്‍ പ്രഭാഷണങ്ങള്‍ നടത്തും.
ജില്ലയിലെ കവികളും ഗായകരും ജനാഭിമാനസംഗമത്തില്‍ പങ്കെടുത്ത് പാട്ടുകളും കവിതകളും അവതരിപ്പിക്കും. ഉദ്ഘാടനയോഗത്തിനുമുമ്പ് റവല്യൂഷനറി തിങ്കേഴ്‌സ് അവതരിപ്പിക്കുന്ന ജനാഭിമാന ഗീതങ്ങളും സമാപനയോഗത്തിനുമുമ്പാകെ പുഷ്പാവതി അവതരിപ്പിക്കുന്ന ഗാനങ്ങളും ഉണ്ടാവുമെന്നും സംഘാടകര്‍ അറിയിച്ചു.
സമാപനസമ്മേളനത്തെ തുടര്‍ന്ന് ഗുരുവായൂര്‍ നാന്‍സി റാഫിയും സംഘവും ഗസല്‍ സന്ധ്യയൊരുക്കും. വാര്‍ത്താസമ്മേളനത്തില്‍ സാറാ ജോസഫ്, രാവുണ്ണി, പി എന്‍ ഗോപീകൃഷ്ണന്‍, ജോസ് കെ എല്‍, പി എസ് ഇക്ബാല്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss