|    Jan 23 Mon, 2017 1:50 am
FLASH NEWS

ജനാധിപത്യ സംവിധാനം അടുത്തറിഞ്ഞ് വിദ്യാര്‍ഥി തിരഞ്ഞെടുപ്പ്

Published : 4th July 2016 | Posted By: SMR

കൊളത്തൂര്‍: ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ചുള്ള ജനാധിപത്യ തിരഞ്ഞെടുപ്പുരീതിയും പ്രവര്‍ത്തന സംവിധാനവും കൊളത്തൂര്‍ ഇര്‍ശാദിയ്യ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ അനുഭവമായി. ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങളെ തിരഞ്ഞെടുത്തു. സ്‌കൂളില്‍ നടന്ന വോട്ടെടുപ്പിലാണ് യന്ത്രവല്‍കൃത വേട്ടിങ് രീതി മുഖേന വിദ്യാര്‍ഥികള്‍ വോട്ടുചെയ്തത്.
ക്ലാസ് ലീഡര്‍, അസി. ലീഡര്‍, സ്‌കൂള്‍ ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍ തുടങ്ങി വിവിധ തസ്തികകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നു. കുട്ടികളില്‍നിന്ന് അസംബ്ലിയില്‍ വച്ച് നോമിനേഷന്‍ സ്വീകരിക്കുകയും മല്‍സരിക്കുന്നവരുടെ യോഗം നടത്തുകയും ചെയ്തു. ജനാധിപത്യ സംവിധാനത്തിലെ തിരഞ്ഞെടുപ്പ് രീതിയില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ ചിഹ്നങ്ങള്‍ നല്‍കിയിരുന്നു. സ്ലിപ്പിലെ നമ്പര്‍ അനുസരിച്ച് പോളിങ് ഓഫിസര്‍ പേര് വിളിച്ച് വിരലില്‍ മഷിപുരട്ടിയുമായിരുന്നു തിരഞ്ഞെടുപ്പ് ക്രമങ്ങള്‍.
ഈ വര്‍ഷം ആദ്യമായാണ് ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് സോഫ്റ്റ്‌വെയറും വോട്ടിങ് മെഷീനും കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ സ്‌കൂള്‍ പാര്‍ലെമെന്റ് തിരഞ്ഞെടുപ്പിന് ഉപയോഗിച്ചിരുന്നു. ‘നോട്ടയും വോട്ടിങ് മെഷീനില്‍ ഇടം പിടിച്ചിരുന്നു. അതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പൊതു തിരഞ്ഞെടുപ്പില്‍ നോട്ടയുടെ പ്രാധാന്യം വിലയിരുത്താന്‍ കഴിഞ്ഞു. പൊതുതിരഞ്ഞെടുപ്പിലേത് പോലെ രഹസ്യ സ്വഭാത്തോടെയായിരുന്നു വോട്ടിങ്.
ലീഡര്‍ തിരഞ്ഞെടുപ്പ് വേറിട്ട അനുഭവമായന്നും ജനാധിപത്യ രീതിയില്‍ വോട്ടെടുപ്പ് എങ്ങനെ നടക്കുന്നുവെന്ന് മനസ്സിലാക്കാനും തിരഞ്ഞെടുപ്പ് സഹായിച്ചുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. സ്‌കൂള്‍ പ്രന്‍സിപ്പല്‍ യു ഹരിദാസ്, മാനേജര്‍ എന്‍ ബശീര്‍, വൈസ് പ്രന്‍സിപ്പല്‍ അസ്‌കറലി സഖാഫി, നിസാര്‍ അസ്‌ലമി എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടന്നത്. ഖാലിദ് എന്‍ പി, അധ്യാപകരായ വിനോദ്, അമീര്‍, അനീസ്, മുജീബ് റഹ്മാന്‍, അബ്ദുല്ലത്തീഫ്, റംല, ജൂലി നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക