|    Feb 22 Wed, 2017 5:07 pm
FLASH NEWS

ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ഗൂഢ നീക്കം: പി സുരേന്ദ്രന്‍

Published : 23rd November 2016 | Posted By: SMR

കല്‍പ്പറ്റ: രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ഗൂഢ നീക്കമാണ് ഇപ്പോള്‍ ഏക സിവില്‍കോഡ് സംബന്ധമായി നടന്നുവരുന്നതെന്നു സാഹിത്യകാരന്‍ പി സുരേന്ദ്രന്‍. സമസ്ത ജില്ലാ കോ-ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ നേതൃത്വത്തിലുള്ള ഈ ജനാധിപത്യ ധ്വംസനങ്ങള്‍ മുളയില്‍ തന്നെ നുള്ളാന്‍ ഭാരതീയര്‍ രംഗത്തുവരണം. അമേരിക്കയിലെ വംശീയ കക്ഷികള്‍ അധികാരത്തില്‍ വന്നപോലെയാണ് ഇന്ത്യയില്‍ മോദിയും അധികാരത്തിലേറിയത്. ഈ വംശീയ ആക്രമണത്തെ ശക്തമായി ചെറുത്തുതോല്‍പ്പിക്കാന്‍ ഒന്നായി നീങ്ങേണ്ടിയിരിക്കുന്നു. ആത്മവിശ്വാസം വീണ്ടെടുത്ത് പൊതുസമൂഹത്തിന് മുന്നില്‍ സമരസന്നദ്ധരായി വരുന്ന മുസ്്‌ലിം സമൂഹത്തെ അഭിനന്ദിക്കുന്നു. യഥാര്‍ഥ വിശ്വാസിയായി ജീവിക്കാന്‍ രാജ്യം നല്‍കുന്ന അവകാശം നിലനിര്‍ത്താനുള്ള ഏറ്റവും വലിയ പോരാട്ടത്തിനാണ് ഇപ്പോള്‍ തുടക്കം കുറിക്കപ്പെട്ടത്. മുസല്‍മാനും ഹൈന്ദവനും ഏറ്റവും വലിയ സുഹൃത്തുക്കളാണ്. രാജ്യത്തില്‍ മോദി മുളപ്പിക്കാന്‍ ശ്രമിക്കുന്ന ഫാഷിസത്തിന്റെ വിത്ത് നുള്ളിക്കളയാന്‍ എല്ലാ വിശ്വാസികളും ഒന്നാവണമെന്നും പി സുരേന്ദ്രന്‍ ആഹ്വാനം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക