|    Apr 24 Mon, 2017 1:00 pm
FLASH NEWS

ജനാധിപത്യവിരുദ്ധര്‍ ലക്ഷ്യംവയ്ക്കുന്നത് മാധ്യമങ്ങളെ: ജ. കെ ടി തോമസ്

Published : 17th November 2016 | Posted By: SMR

കോട്ടയം: ജനാധിപത്യം ഇല്ലാതാക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ ആദ്യം നശിക്കണമെന്ന് ചിന്തിക്കുന്നത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ആയിരിക്കുമെന്ന് ജസ്റ്റിസ് കെ ടി തോമസ്. ജനാധിപത്യം നിലനില്‍ക്കാന്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനവും സ്വതന്ത്രമായ ജുഡീഷ്യറിയും പ്രധാന ഘടകങ്ങളാണ്. വാക്കുകള്‍ക്കു കൂച്ചുവിലങ്ങിട്ടാല്‍ പിന്നെ ഏകാധിപത്യമായിരിക്കും കടന്നുവരുകയെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയാ അക്കാദമിയും കോട്ടയം പ്രസ് ക്ലബും സംയുക്തമായി ദേശീയ മാധ്യമദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമസ്വാതന്ത്ര്യം ഇല്ലെങ്കില്‍ ജനാധിപത്യം നിലനില്‍ക്കില്ല. മാധ്യമങ്ങളും ജുഡീഷ്യറിയും പരസ്പരപൂരകങ്ങളാണ്. ജുഡീഷ്യറിയിലേക്ക് വന്ന പല കേസുകളും മാധ്യമങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നതാണ്. എന്നാല്‍, മാധ്യമങ്ങള്‍ എല്ലാം ശരിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. ശരിയായ അന്വേഷണം ഇല്ലാത്തതുമൂലമോ മറ്റോ യാഥാര്‍ഥ്യമല്ലാത്തത് യാഥാര്‍ഥ്യമാണെന്നു വന്നിട്ടുണ്ട്. മാധ്യമവിചാരണ മൂലം നീതിനിഷേധം ഉണ്ടാവുന്നുണ്ട്. സത്യസന്ധമായി പക്ഷപാതമില്ലാതെ വാര്‍ത്തകള്‍ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. മീഡിയാ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day