|    Oct 18 Thu, 2018 1:19 pm
FLASH NEWS
Home   >  Editpage  >  Second edit  >  

ജനാധിപത്യവിരുദ്ധം

Published : 10th August 2018 | Posted By: kasim kzm

ജനങ്ങള്‍ കൈയടിക്കുന്ന മുദ്രാവാക്യങ്ങളുയര്‍ത്തി അധികാരം കൈയടക്കുന്ന രാഷ്ട്രീയനേതാക്കളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. പല കാരണങ്ങള്‍ കൊണ്ടും പരോക്ഷമായ വംശീയതയാണ് അവരുടെ പ്രഖ്യാപനങ്ങളില്‍ മുഴച്ചുനില്‍ക്കുന്നത്. സാധാരണക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ചായിരിക്കും അവര്‍ കൂടുതല്‍ സംസാരിക്കുക. എന്നാല്‍, ഓരോ രാജ്യത്തുമുള്ള നന്നെ ചെറിയ ന്യൂനപക്ഷം സാമ്പത്തിക-രാഷ്ട്രീയ മേഖലയില്‍ ചെലുത്തുന്ന സ്വാധീനം കുറയ്ക്കുന്നതിനോ അവര്‍ക്കു രാഷ്ട്രം നല്‍കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ റദ്ദാക്കുന്നതിനോ അങ്ങനെ തിരഞ്ഞെടുപ്പില്‍ ജയിച്ചുകയറുന്നവര്‍ ശ്രദ്ധിക്കാറില്ല. അതിസമ്പന്നനായ ഡോണള്‍ഡ് ട്രംപ് തന്നെയാണ് സാധാരണ അമേരിക്കക്കാരനെക്കുറിച്ചു പറഞ്ഞ് സങ്കടപ്പെടുന്നത്.
കഴിഞ്ഞ രണ്ടു ദശാബ്ദമായി ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്‌നം ദരിദ്രരും ധനികരും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരുന്നതാണ്. ധനിക ന്യൂനപക്ഷത്തെ ഭൂരിപക്ഷം വരുന്ന ദരിദ്രര്‍ക്ക് തിരഞ്ഞെടുപ്പില്‍ തോല്‍പിക്കുക എളുപ്പമാണെന്നാണ് നാം കരുതുക. പക്ഷേ, അങ്ങനെ സംഭവിക്കാറില്ല. ചരിത്രത്തില്‍ അത്തരം പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ ഭരണവര്‍ഗം കൂടുതല്‍ പേര്‍ക്ക് സമ്മതിദാനാവകാശം നല്‍കി സാമൂഹിക-രാഷ്ട്രീയ സമ്മര്‍ദം കുറയ്ക്കുകയാണ് ചെയ്യുന്നതെന്ന് ചില സാമൂഹിക ശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നു. ചിലപ്പോള്‍ മറ്റു ചില തന്ത്രങ്ങളും മേല്‍ക്കോയ്മ സ്ഥാപിച്ചവര്‍ സ്വീകരിച്ചെന്നുവരും. ജനാധിപത്യ വ്യവസ്ഥയില്‍ തന്നെ പൊതുജനഹിതം നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ കാണാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss