|    Oct 18 Thu, 2018 8:15 pm
FLASH NEWS

ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സംവാദങ്ങള്‍ സജീവമാക്കണം: കെ ഇ എന്‍

Published : 22nd September 2017 | Posted By: fsq

 

മാള: സംവാദങ്ങള്‍ അവസാനിക്കുന്നിടത്ത് ജനാധിപത്യത്തിന്റെ പരിപ്രേക്ഷ്യങ്ങള്‍ പോലും ഉന്‍മൂലനം ചെയ്യപ്പെടുമെന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള മാര്‍ഗം സംവാദങ്ങള്‍ സജീവമാക്കുകയാണെന്നും കേരള സാഹിത്യ അക്കാദമി അംഗം കെ ഇ എന്‍ കുഞ്ഞുമുഹമ്മദ്. കുഴിക്കാട്ടുശ്ശേരി ഗ്രാമികയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇ കെ ദിവാകരന്‍ പോറ്റി ജന്‍മ ശതാബ്ദി പ്രതിമാസ പ്രഭാഷണ പരമ്പരയില്‍ ജീവിതവും ജനാധിപത്യവും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസഹിഷ്ണുതക്ക് പകരം സഹിഷ്ണുതയല്ല സൗഹൃദം തന്നെ വേണം. ജനാധിപത്യത്തിന്റെ ആധാരശിലയാണ് വൈവിദ്യങ്ങളെന്നും  വൈവിദ്യങ്ങളെ തുടച്ച് നീക്കാനാണ് ഫാഷിസം ശ്രമിക്കുന്നതെന്നും വൈവിധങ്ങളെ പരമാവധി വികസിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംവാദങ്ങളിലൂടെ നടക്കുന്നതെന്നും അദ്ദേഹം  പറഞ്ഞു. പ്രഫസര്‍ എം ഹരിദാസ് അധ്യക്ഷനായി. കെ സി ത്യാഗരാജ്, പി ടി സ്വരാജ്, കെ സി അജയന്‍, എം എന്‍ നാരായണന്‍, പി ടി വത്സന്‍, എന്‍ പി ഷിന്റോ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss