|    Feb 24 Sat, 2018 11:56 am
FLASH NEWS

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് ജനാധിപത്യ സര്‍ക്കാരുകള്‍: ശൈഖ് മുഹമ്മദ് കാരക്കുന്ന്

Published : 19th January 2017 | Posted By: fsq

 

തിരൂരങ്ങാടി: ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത്  ജനാധിപത്യ സര്‍ക്കാറുകളെന്നത്  മഹാ ക്രൂരതയാണന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ഉപാധ്യക്ഷന്‍ ശൈഖ് മുഹമ്മദ് കാരകുന്ന്.  വിശ്വാസ സ്വാതന്ത്ര്യം, ജനാധിപത്യം, പൗരവകാശം എന്ന തലക്കെട്ടില്‍ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ സംഘടിപ്പിച്ച  ജനകീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എഴുത്തുകാരന്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.  ബൗദ്ധികബോധ്യത്തിലൂന്നി ഇഷ്ടമുള്ള ജീവിതദര്‍ശനം സീകരിക്കാനുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യം വിനിയോഗിച്ച കൊടിഞ്ഞി സ്വദേശി ഫൈസലിനെ അറുകൊല ചെയ്തവര്‍ രാജ്യത്തെ ഇരുട്ടിലേക്ക്‌നയിക്കാന്‍ കച്ചകെട്ടിയിറങ്ങിയവരാണന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലന്നും  കെഇന്‍ പറഞ്ഞു.   ഫെബ്രുവരി 11ന് കോട്ടക്കലില്‍ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാറില്‍ ജില്ലാ പ്രസിഡന്റ് എം സി നസീര്‍, എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശശി പന്തളം, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി കെ അബ്ദുല്‍ അസീസ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി ശാക്കിര്‍   എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷനായിരുന്നു. പ്രതിഷേധിച്ചു പൊന്നാനി: സിവില്‍ സ്റ്റേഷനിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് വൈകിയെത്തുന്നുവെന്നാരോപിച്ച് ചില പ്രവര്‍ത്തകര്‍ ജീവനക്കാരെ തടയുകയും വനിതാ ജീവനക്കാരെ അപമര്യാദയായി പെരുമാറുകയും ചെയ്തതില്‍ പ്രതിഷേധിച്ച് സിവില്‍ സ്റ്റേഷനിലെ എന്‍ജിഒ അസോസിയേഷന്‍, കെജിഒഎ ജോയിന്റ് കൗണ്‍സില്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss