|    Jul 22 Sun, 2018 2:56 am
FLASH NEWS

ജനാധിപത്യത്തെ അപകടത്തിലാക്കുന്ന ശക്തികളുടെ വളര്‍ച്ച ഗൗരവാര്‍ഹം: എഫ്ഡിസിഎ

Published : 16th September 2017 | Posted By: fsq

 

കൊച്ചി: ഇന്ത്യയിലെ ജനാധിപത്യത്തെ അപകടത്തിലാക്കുന്ന ശക്തികളുടെ സാന്നിധ്യവും വളര്‍ച്ചയും ഗൗരവത്തില്‍ കാണേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്യൂണല്‍ അമിറ്റി(എഫ്ഡിസിഎ)കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ സുകുമാരന്‍. എറണാകുളത്ത് നടന്ന എഫ്ഡിസിഎ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെതിരേ പൗരന്മാരുടെ മുന്‍കൈയില്‍ കൂട്ടായ്മകള്‍ ഉയര്‍ന്നു വരണം. ഗൗരി ലങ്കേഷിന്റെ കൊലപാതകം രാജ്യത്തെയാകെ ദു:ഖിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എഫ്ഡിസിഎയുടെ സില്‍വര്‍ ജൂബിലി പ്രമാണിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി. സാമുദായിക സൗഹാര്‍ദ്ദം വളര്‍ത്തു—തിനുള്ള കാംപയിന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സംഘടിപ്പിക്കും. ഡിസംബറില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ സ്മരണാര്‍ഥം സെമിനാര്‍ സംഘടിപ്പിക്കും. യോഗത്തില്‍ സെക്രട്ടറി ടി കെ ഹുസൈന്‍ ആമുഖ പ്രസംഗം നടത്തി. മീഡിയ കണ്‍വീനര്‍ കെ കെ ബഷീര്‍ റിപോര്‍ട്് അവതരിപ്പിച്ചു. സെക്രറി പ്രഫ.കെ അരവിന്ദാക്ഷന്‍, എക്‌സിക്യുട്ടീവ് അംഗം ഷക്കീല്‍ മുഹമ്മദ്, മേഖലാ സെക്രട്ടറി സുഹൈല്‍ ഹാഷിം ചര്‍ച്ചയില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss