|    Oct 18 Wed, 2017 4:34 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജനാധിപത്യത്തിന്റെ വിജയം: തുക്കി

Published : 14th July 2016 | Posted By: SMR

ന്യൂഡല്‍ഹി: സുപ്രിംകോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്നു മുഖ്യമന്ത്രിപദം തിരിച്ചുകിട്ടിയ നബാം തുക്കി പറഞ്ഞു. ചരിത്രപരമായ വിധിയിലൂടെ കോടതി രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിച്ചിരിക്കുന്നു. തങ്ങള്‍ക്കു നീതി ലഭിച്ചതായും തുക്കി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, തന്റെ സര്‍ക്കാരിന് ഭീഷണിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയും വിമത കോണ്‍ഗ്രസ് നേതാവുമായ കലിഖോ പുലിന്റെ പ്രതികരണം. വിധിക്കെതിരേ റിവ്യൂ ഹരജി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിധി വിചിത്രമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. സഭയില്‍ ഭൂരിപക്ഷമുള്ളവരോട് പ്രതിപക്ഷത്തിരിക്കാനും ന്യൂനപക്ഷത്തോട് സര്‍ക്കാരിനെ നയിക്കാനുമാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് ബിജെപി  സെക്രട്ടറി ശ്രീകാന്ത് ശര്‍മ കുറ്റപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക