|    Oct 15 Mon, 2018 11:24 pm
FLASH NEWS

ജനാധിപത്യം സംരക്ഷിക്കാന്‍ നിരന്തര ജാഗ്രത അനിവാര്യം: എംജിഎസ്

Published : 12th October 2018 | Posted By: kasim kzm

കോഴിക്കോട്: ഒരിക്കല്‍ ജനാധിപത്യം വന്നു എന്ന് വെച്ച് അത് എക്കാലവും പുലരണമെന്നില്ലെന്നും നിരന്തര ജാഗ്രതയിലൂടെ മാത്രമേ ജനാധിപത്യം സംരക്ഷിക്കാനാവൂ എന്നും ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍. പല വേഷങ്ങളില്‍ സമൂഹത്തിലേക്ക് യാഥാസ്ഥിതികത്വം നുഴഞ്ഞു കയറും. അതിനെ ഒറ്റപ്പെടുത്താന്‍ ജനാധിപത്യ ശക്തികള്‍ തയ്യാറാവണം. ശബരിമലയില്‍ യുവതികള്‍ക്കുള്ള വിലക്ക് നീക്കിയ സുപ്രീം കോടതി വിധിക്കെതിരെ മത-ജാതി ശക്തികള്‍ നടത്തുന്ന വര്‍ഗ്ഗീയ ധ്രുവീകരണത്തിനെതിരെ ടൗണ്‍ ഹാളില്‍ നടന്ന ജനാധിപത്യ കണ്‍വെന്‍ഷനില്‍ അധ്യക്ഷത വഹി—ക്കുകയായിരുന്നു അദ്ദേഹം.
ഡോ.കെ എന്‍ അജോയ് കുമാര്‍, ഡോ.എ അച്യുതന്‍, കെ അജിത, പ്രഫ. ഹമീദ് ചേന്ദമംഗലൂര്‍, ഡോ. ഖദീജ മുംതാസ്, പ്രഫ. കല്‍പ്പറ്റ നാരായണന്‍, എം എം സോമശേഖരന്‍, പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍, ഡോ. പി ജെ ജെയിംസ്, പി സി ഉണ്ണിച്ചെക്കന്‍, പ്രഫ. എന്‍ ശശിധരന്‍, തായാട്ട് ബാലന്‍, കെ എസ് ഹരിഹരന്‍, ഡോ.വി വിജയകുമാര്‍, എന്‍ സുബ്രഹ്മണ്യന്‍, ഡോ.രാഘവന്‍പയ്യനാട്, ഡോ.കെ എം ഭരതന്‍, പി ജെ ബേബി, വി പി സുഹ്‌റ, ഇ പി അനില്‍,എ ടി മോഹന്‍രാജ്, പി വിജി, ഡോ. എം ജി മല്ലിക, കെ കെ രമ, ശിവദാസ് പുറമേരി, സി ടി തങ്കച്ചന്‍, ടി നാരായണന്‍, എം ബി ജയഘോഷ്, എന്‍ സ്മിത, ടി കെ അനില്‍കുമാര്‍, മുസ്തഫ കമാല്‍, എം ദിവാകരന്‍, അഡ്വ. സുധ ഹരിദ്വാര്‍, എന്‍ വി ബാലകൃഷ്ണന്‍, വി കെ സുരേഷ്, അഡ്വ. സി ലാല്‍ കിഷോര്‍, കെ പി ചന്ദ്രന്‍, പി കെ പ്രിയേഷ് കുമാര്‍ സംസാരിച്ചു.
കേരളത്തിലെ ചിതറിക്കിടക്കുന്ന പുരോഗമന നവോഥാനശക്തികളെ പൊതുവേദിയില്‍ ഒരുമിപ്പിക്കുന്നതിനും വര്‍ഗ്ഗീയതതക്കെതിരെ ഒരു പൊതു ദിശ രൂപപ്പെടുത്തുന്നതിനുമുള്ള വിപുലമായ ഒരു കൂടിച്ചേരലിന് അവസരമൊരുക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.കണ്‍വെന്‍ഷന്‍ സംസ്ഥാന തല ക്യാംപയിന്‍ കമ്മിറ്റിക്ക് രൂപം നല്‍കി.
ഭാരവാഹികള്‍: ഡോ. എം ജി എസ് നാരായണന്‍ (ചെയര്‍മാന്‍), ഡോ. കെ എന്‍ അജോയ് കുമാര്‍ (ജനറല്‍ കണ്‍വീനര്‍), വൈസ് ചെയര്‍മാന്‍മാര്‍- പ്രഫ. ടി പി കുഞ്ഞിക്കണ്ണന്‍, കെഅജിത, കല്‍പ്പറ്റ നാരായണന്‍, എന്‍ ശശിധരന്‍, ആസാദ്, ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി, പി വി ജി, അഡ്വ. സുധ ഹരിദ്യാര്‍, സി ലാല്‍ കിഷോര്‍, എം എം സോമശേഖരന്‍. കണ്‍വീനര്‍മാര്‍- പി ജെ ബേബി, എന്‍ സുബ്രഹ്മണ്യന്‍, കെ പി ചന്ദ്രന്‍,ഇ പി അനില്‍,വി കെ സുരേഷ്, എന്‍ വി ബാലകൃഷ്ണന്‍, അജയഘോഷ്, പി കെ പ്രിയേഷ് കുമാര്‍, കെ പി പ്രകാശ്, പി കെ വേണുഗോപാലന്‍, വി എ ബാലകൃഷ്ണന്‍, പി ടി ഹരിദാസ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss