|    Jun 21 Thu, 2018 1:53 pm
FLASH NEWS

ജനാധിപത്യം ശക്തിപ്പെടുത്താന്‍ യുവതലമുറക്രിയാത്മകമായി ഇടപെടണം: ജില്ലാ കലക്ടര്‍

Published : 26th January 2017 | Posted By: fsq

 

മലപ്പുറം: ഇന്ത്യന്‍ ജനാധിപത്യം ശക്തമായ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് യുവതലമുറ ക്രിയാത്മകമായി ഇടപെടണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ ആവശ്യപ്പെട്ടു. ദേശീയ സമ്മതിദായക ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു കലക്ടര്‍. സ്വാതന്ത്ര്യംകിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാജ്യം നിരവധി അസമത്വങ്ങളെ അഭിമുഖീകരിക്കുകയാണ്. ജാതി, ലിംഗം, മതം തുടങ്ങിയവയുടെ പേരില്‍ നടക്കുന്ന അസമത്വങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ ഘടനയും നടപടികളും മനസ്സിലാക്കി ദേശീയതയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താനും അദ്ദേഹം യുവ വോട്ടര്‍മാരോട് ആവശ്യപ്പെട്ടു. പുതിയ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും ജില്ലാ കലക്ടര്‍ വിതരണം ചെയ്തു. ചടങ്ങില്‍ എഡിഎം പി സയ്യദ് അലി അധ്യക്ഷത വഹിച്ചു. ദേശീയ സമ്മതിദായക ദിന പ്രതിജ്ഞ നെഹ്‌റു യുവകേന്ദ്ര ജില്ലാ കോ-ഓഡിനേറ്റര്‍ കെ കുഞ്ഞഹമ്മദ് നിര്‍വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍മാരായ വി രാമചന്ദ്രന്‍, ഡോ.ജെ ഒ അരുണ്‍, കെ സി മോഹനന്‍, എസ് ജയശങ്കര്‍ പ്രസാദ്, ഫിനാന്‍സ് ഓഫിസര്‍ എന്‍ സന്തോഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അയ്യപ്പന്‍, വര്‍ഗീസ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss