ജനാധിപത്യം ശക്തമാവണമെങ്കില്‍ രാജ്യത്തിന്റെ വൈവിധ്യം അംഗീകരിക്കണം: ജസ്റ്റിസ് ബാബു മാത്യു പി ജോസഫ്
Published : 1st March 2016 | Posted By: SMR
സുല്‍ത്താന്‍ ബത്തേരി: രാജ്യത്തിന്റെ വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ തയാറായാല്‍ മാത്രമേ ജനാധിപത്യം ശക്തമാവുകയുള്ളുവെന്ന് ഹൈക്കോടതി ജസ്റ്റിസ് ബാബു മാത്യു പി ജോസഫ്. കോടതി സമുച്ചയത്തിന്റെ രണ്ടാം ഘട്ട നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്ര നിര്‍മാണത്തില്‍ അഭിഭാഷകര്‍ക്ക് മുഖ്യ പങ്ക് വഹിക്കാനാകും.
മഹാത്മാഗാന്ധി, ചിത്തരഞ്ജന്‍ദാസ്, മോട്ടിലാല്‍ നെഹ്റു, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, എസ്. രാജഗോപാലാചാരി തുടങ്ങിയ നേതാക്കള്‍ വന്‍ പ്രതിഫലം ലഭിക്കുന്ന അഭിഭാഷക ജോലി ഒഴിവാക്കി രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ ഏര്‍പ്പെട്ടവരാണ്.
കോടതികള്‍ ജഡ്ജിമാര്‍ക്കോ അഭിഭാഷര്ക്കോ വേണ്ടിയുള്ളതല്ല. ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ശക്തമായ ജുഡീഷ്യറി നിലനില്‍ക്കുമ്പോഴാണ് ജനാധിപത്യം അര്ഥപൂര്ണമാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഐ സി ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം ഐ ഷാനവാസ് എംപി, ജില്ലാ ജഡ്ജി ഡോ. വിജയകുമാര്‍, ബാര്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോസഫ് ജോണ്‍, സുല്‍ത്താന്‍ ബത്തേരി ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. പി ഡി സജി സംസാരിച്ചു.
തുടര്‍ന്ന് സ്റ്റുഡന്റ് കാഡറ്റുകള്ക്കുവേണ്ടി ലയണ്‍സ് ഹാളില്‍ നടന്ന സംവാദത്തില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ന്യായാധിപന് മറുപടി പറഞ്ഞു. ഇന്നത്തെ രീതിയിലുള്ള രാഷ്ട്രീയം രാജ്യത്തിന് നല്ലതാണോ എന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരില്‍ ചിലര്‍ മോശപ്പെട്ടവരാണെങ്കിലും രാഷ്ട്രീയമാണ് ജനാധിപത്യത്തിന്റെ ആധാരമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാര്‍ സ്വാതന്ത്ര്യ സമരകാലത്തെ മൂല്യങ്ങളിലേക്ക് ഉയരണമെന്നാണ് തന്റെ അഭിപ്രായമെന്നും ജഡ്ജി പറഞ്ഞു. ജില്ലയിലെ 150 സ്കൂളുകളിലെ കേഡറ്റുകള്‍ പങ്കെടുത്തു. അഡ്വ. പി.ഡി. സജി അധ്യക്ഷത വഹിച്ചു. അഡ്വ. ടി എം റഷീദ്, അഡ്വ. പി വേണുഗോപാല്‍ സംസാരിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.