|    Nov 20 Mon, 2017 1:05 am
FLASH NEWS

ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമം: എസ് ഡിപിഐ

Published : 7th August 2017 | Posted By: fsq

 

കൊല്ലം: തങ്ങളുടെ വറുതിയില്‍ നില്‍ക്കാത്ത സംസ്ഥാനങ്ങളില്‍ ജനാധിപത്യം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കേരള സന്ദര്‍ശനമെന്നു എസ്ഡിപിഐ ജില്ലാ സെക്രട്ടറി റിയാസ് കണ്ണനല്ലൂര്‍ പറഞ്ഞു. മുതിരപ്പറമ്പില്‍ നടന്ന കൊല്ലം മേഖല പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടായിരത്തി പത്തൊന്‍പത്തിലെ പാര്‍ലമെന്റ് ഇലക്ഷനില്‍ മതനിരപേക്ഷ ചേരിയെ ദുര്‍ബലപ്പെടുത്തുകയാണ് ബി ജെപി ലക്ഷ്യമിടുന്നത്. അത്തരം ഒരു സാഹചര്യം സൃഷ്ടിച്ചതില്‍ നിന്നും സിപി എമ്മിനും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഇരകളുടെ രാഷ്ട്രീയ ഐക്യത്തിലൂടെ മാത്രമേ രാജ്യത്തു സാമൂഹിക മാറ്റം സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. മേഖലാ കമ്മിറ്റി അംഗം ഷഫീക്ക് അധ്യക്ഷത വഹിച്ചു. കൊല്ലം മണ്ഡലം പ്രസിഡന്റ് നുജുമുദീന്‍ അഞ്ചുമുക്ക്, വഹാബ് മുതിരപ്പറമ്പ്, ഹബീബ് എന്നിവര്‍ സംസാരിച്ചുശാസ്താംകോട്ട: എസ്ഡിപിഐ ശാസ്താംകോട്ട പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ നടത്തി. കിഴക്കന്‍ മേഖലാ കണ്‍വന്‍ഷന്‍ സിനിമാ പറമ്പില്‍ നടന്നു. ജില്ലാ സെക്രട്ടറി റിയാസ് കണ്ണനല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ഷിഹാബ് ഭരണിക്കാവ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സലീംവിളയിലയ്യം, വൈസ് പ്രസിഡന്റ് പിഎച്ച് അജി, പഞ്ചായത്ത് സെക്രട്ടറി അയ്യൂബ്, അജീബ് സംസാരിച്ചു.———പടിഞ്ഞാറാന്‍ മേഖലാ സമ്മേളനം പള്ളിശ്ശേരിക്കല്‍ തെറ്റിക്കുഴിയില്‍ നടന്നു. നാസര്‍ തേപ്പില്‍ വടക്കതില്‍ വടക്കതില്‍ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ കരുനാഗപ്പള്ളി മണ്ഡലം കമ്മറ്റി അംഗം നിഹാബ് മാഷ് മുഖ്യപ്രഭാഷണം നടത്തി. ഷിഹാബ് ഭരണിക്കാവ് അധ്യക്ഷത വഹിച്ചു. അജി, നിസ്സാം, മുനീര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക