|    Feb 23 Thu, 2017 5:35 pm

ജനസാന്ദ്രതാ പ്രദേശത്ത് സിമന്റ് ഗോഡൗണ്‍; പ്രതിഷേധവുമായി നാട്ടുകാര്‍

Published : 21st October 2016 | Posted By: SMR

നീലേശ്വരം: ജനസാന്ദ്രതാ മേഖലയിലുള്ള സിമന്റ് ഗോഡൗണിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തില്‍. കോട്ടപ്പുറം സ്‌കൂളിന് സമീപത്താണ് നിയമം ലഘിച്ച് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. ജനവാസ മേഖലയിലും വിദ്യാലയങ്ങളുടെ പരിസരത്തും സിമന്റ് ഗോഡൗണുകള്‍ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് ഇവിടെ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. ഗോഡൗണിന് സമീപത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബാലവാടി, പ്ലസ്ടു സ്‌കൂളും ആരാധനാലയങ്ങളുമുണ്ട്. സാധാരണ തുറസ്സായ പ്രദേശത്ത് മാത്രമാണ് ഇത്തരം ഗോഡൗണുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാറുള്ളത്. കൂടാതെ ഗോഡൗണിന് സമീപത്ത് നൂറുക്കണക്കിന് വീടുകളുമുണ്ട്. ഗോഡൗണിന്റെ പരിസര പ്രദേശങ്ങളിലുള്ള കിണറുകളിലെ വെള്ളം സിമെന്റിന്റെ പൊടിപടലം കലര്‍ന്ന് രുചി മാറ്റം സംഭവിച്ചിട്ടുണ്ട്. ഓരോ ദിവസവും ടണ്‍ കണക്കിന് സിമന്റാണ് ഈ ഗോഡൗണില്‍ കയറ്റിറക്കുന്നത്. സിമന്റിന്റെ പൊടി പാറി സമീപത്തുള്ള റോഡിലൂടെയുള്ള വഴിയാത്രയും ദുസ്സഹമാണ്. കൂടാതെ പരിസരത്തുള്ള തെങ്ങുകള്‍ സിമന്റ് പൊടി പാറി ഉണങ്ങി തുടങ്ങിയിട്ടുണ്ട്. ഗോഡൗണ്‍ അടച്ചു പൂട്ടണമെന്നാവശ്യവുമായി ജില്ലാ കലക്ടര്‍, നഗരസഭ ചെയര്‍മാന്‍ എന്നിവരെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് കോട്ടപ്പുറം നിവാസികള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക