|    Oct 22 Mon, 2018 2:45 am
FLASH NEWS

ജനസഹായി വിവരാവകാശ നിയമ ഫോറം ഉദ്ഘാടനം ചെയ്തു

Published : 30th January 2017 | Posted By: fsq

 

കരുനാഗപ്പള്ളി: ലോകത്തെ ഏറ്റവും വലിയ ഭരണഘടനയുള്ള  ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന് ഹൈക്കോടതി ജസ്റ്റിസ് കമാല്‍ പാഷ. കരുനാഗപ്പള്ളിയില്‍ രൂപീകരിച്ച ജനസഹായി വിവരാവകാശ നിയമ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയില്‍ ജനങ്ങളാണ് പരമാധികാരി. നമ്മള്‍ നമുക്ക് തന്നെ അവതരിപ്പിച്ച ഭരണഘടനയാണ്. ജനങ്ങള്‍ ഒരു സര്‍ക്കാര്‍ ഓഫിസില്‍ ഒരു പരാതി നല്‍കിയാല്‍ അത് എന്തായി എന്ന് തിരക്കിയാല്‍ മറുപടി ലഭിക്കാത്ത ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന്  അറിയാന്‍ ഓരോ പൗരനും അവകാശമുണ്ട്. രാജ്യത്ത് ഏത് മതത്തില്‍പെട്ടവര്‍ ആയാലും എല്ലാ സ്ത്രീകള്‍ക്കും ഒരേ അന്തസ്സാണ് ഉള്ളത്.മതപരമായി ഇടപെടാന്‍ കോടതിക്ക് അധികാരം ഉണ്ട് അത് കോടതിക്ക് മാത്രമുള്ളതാണ്. ആക്ട് 25 ല്‍ മൗലിക അവകാശങ്ങള്‍ പ്രത്യേകം പറയുന്നു. ഏത് മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും ഓരോ പൗരനും അവകാശമുണ്ട്. കുഴപ്പമില്ലാതെ ജനാധിപത്യ രീതിയില്‍ മുന്നോട്ട്  പോകുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെവിടെയും അഴിമതി വ്യാപകമാണ്. അഴിമതി അല്ലെന്ന് പറയുന്ന സ്വജനപക്ഷം പോലും കടുത്ത അഴിമതിയാണ്.വര്‍ഗ്ഗീയതയും വര്‍ഗ്ഗ സ്‌നേഹവും ഒന്നാണെന്ന് നാം അറിയണം. കൂടതല്‍ വര്‍ഗ്ഗ സ്‌നേഹം കാണിക്കുമ്പോഴാണ് വര്‍ഗ്ഗീയത ആവുന്നത്.ഇന്ത്യന്‍ ഭരണഘടനക്ക് എതിരായി എന്ത് ചെയ്താലും അത് അഴിമതി ആണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും നിയമത്തില്‍ തുല്യത ഉറപ്പാക്കുന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യ. എ അജയകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സ് സംസാരിച്ചു. മാതൃകാപരമായ സേവനം അനുഷ്ടിച്ചതിന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഡോ. ഷാഹിര്‍ഷായ ചടങ്ങില്‍ മൊമന്റം നല്‍കി ഡിജിപി സെന്‍കുമാര്‍ ആദരിച്ചു. തുടര്‍ന്ന് സെന്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. റിട്ടേര്‍ഡ് ജഡ്ജ് എസ് സോമന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss