|    Aug 22 Tue, 2017 2:38 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ജനസംഖ്യാനുപാതികമായി മുസ്‌ലിം തടവുകാര്‍ കുറവ് കേരളത്തില്‍

Published : 4th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ജനസംഖ്യാനുപാതികമായി മുസ്‌ലിം തടവുകാര്‍ കുറവുള്ള സംസ്ഥാനമാണ് കേരളമെന്ന് 2015ലെ നാഷനല്‍ ക്രൈം റിക്കാര്‍ഡ് ബ്യൂറോ(എന്‍സിആര്‍ബി)യുടെ റിപോര്‍ട്ട്. 27 ശതമാനമാണ് കേരളത്തിലെ മുസ്‌ലിം ജനസംഖ്യ. എന്നാല്‍, സംസ്ഥാനത്തെ വിചാരണത്തടവുകാരില്‍ 26 ശതമാനം മാത്രമാണ് മുസ്‌ലിംക ള്‍. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് ഏറ്റവും കൂടുതല്‍ മുസ്‌ലിം വിചാരണത്തടവുകാരുള്ളത്. തമിഴ്‌നാട്ടിലെ മുസ്‌ലിം ജനസംഖ്യ ആറുശതമാനമാണ്. എന്നാല്‍, അവിടത്തെ വിചാരണത്തടവുകാരില്‍ 16 ശതമാനവും ശിക്ഷിക്കപ്പെട്ടവരില്‍ 17 ശതമാനവും മുസ്‌ലിംകളാണ്. 12 ശതമാനം മുസ്‌ലിംകളുള്ള മഹാരാഷ്ട്രയിലെ വിചാരണത്തടവുകാരില്‍ 30 ശതമാനവും കുറ്റക്കാരെന്നു കണ്ടെത്തിയവരില്‍ 20 ശതമാനവും മുസ്‌ലിംകളാണ്. 2014ല്‍ 26 ശതമാനമായിരുന്നു മഹാരാഷ്ട്രയിലെ മുസ്‌ലിം വിചാരണത്തടവുകാ ര്‍. ഒരുവര്‍ഷംകൊണ്ട് നാലുശതമാനം മുസ്‌ലിം വിചാരണത്തടവുകാര്‍ സംസ്ഥാനത്ത് വര്‍ധിച്ചു.
അതേസമയം, ഏറെക്കാലമായി ബിജെപി ഭരണത്തിലുള്ള ഗുജറാത്തിലും ഇടതുപക്ഷവും പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസ്സും ഭരിച്ച പശ്ചിമബംഗാളിലും മൊത്തം ജനസംഖ്യാ ശതമാനത്തിന്റെ ഇരട്ടിയോളം വിചാരണത്തടവുകാരുണ്ട്. 2011ലെ സെന്‍സസ് പ്രകാരം പശ്ചിമബംഗാളിലെ മുസ്‌ലിം ജനസംഖ്യ 27 ശതമാനമാണ്. എന്നാല്‍, സംസ്ഥാനത്തെ ജയിലുകളിലെ വിചാരണത്തടവുകാരില്‍ 47 ശതമാനവും കുറ്റക്കാരെന്നു കണ്ടെത്തിയവരില്‍ 42 ശതമാനവും മുസ്‌ലിംകളാണ്. ഏറ്റവും കൂടുതല്‍ വിദേശികളുള്ളതും ഇവിടു ത്തെ ജയിലുകളിലാണ്. നിയമവിരുദ്ധമായി കുടിയേറിയെന്നാരോപിച്ചു നൂറുകണക്കിന് ബംഗ്ലാദേശികളാണ് സംസ്ഥാനത്തെ ജയിലുകളിലുള്ളത്. 10 ശതമാനം മുസ്‌ലിംകളുള്ള ഗുജറാത്തിലെ ജയിലുകളില്‍ വിചാരണത്തടവുകാരില്‍ 22 ശതമാനവും കുറ്റക്കാരെന്നു കണ്ടെത്തിയവരില്‍ 21 ശതമാനവും ആ സമുദായത്തില്‍പ്പെട്ടവരാണ്. ഏഴു ശതമാനം മുസ്‌ലിംകളുള്ള മധ്യപ്രദേശില്‍ വിചാരണത്തടവുകാരില്‍ 13ഉം ശിക്ഷിക്കപ്പെട്ടവരില്‍ 10 ശതമാനവും ആ സമുദായത്തില്‍പ്പെട്ടവരാണ്. രാജസ്ഥാനിലെ 18 ശതമാനം ശിക്ഷയനുഭവിക്കുന്നവരും 16 ശതമാനം വിചാരണത്തടവുകാരും മുസ്‌ലിംകളാണ്. ഒമ്പതു ശതമാനമാണ് സംസ്ഥാനത്തെ മുസ്‌ലിംകള്‍.
ഉത്തര്‍പ്രദേശില്‍ 19 ശതമാനമാണ് മുസ്‌ലിംകള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള സംസ്ഥാനത്തെ മൊത്തം തടവുകാരില്‍ ശിക്ഷിക്കപ്പെട്ടവരില്‍ 19 ശതമാനവും വിചാരണ കാത്തുകഴിയുന്നവരി ല്‍ 27 ശതമാനവും ആ സമുദായത്തില്‍ നിന്നുള്ളവരാണ്. ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ മുസ്‌ലിം ജനസംഖ്യയും തടവുകാരുടെ കണക്കും തമ്മില്‍ ചെറിയ അന്തരമേയുള്ളു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക