|    Dec 11 Mon, 2017 9:44 am
FLASH NEWS
Home   >  Editpage  >  Second edit  >  

ജനസംഖ്യയും കൃഷിയും

Published : 1st July 2016 | Posted By: SMR

ഈ നൂറ്റാണ്ട് പാതിയാവുമ്പോള്‍ ലോകജനസംഖ്യ 970 കോടിയാവുമെന്നാണ് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നത്. അതിനനുസരിച്ച് ദാരിദ്ര്യത്തില്‍നിന്നു കരകയറുന്നവരുടെയും നിറവയറുള്ളവരുടെയും എണ്ണം കൂടുകയും ചെയ്യും.
ബ്രിട്ടിഷ് ജനസംഖ്യാ വിദഗ്ധനായ തോമസ് മാല്‍ത്തസ് ജനസംഖ്യ എപ്പോഴും ഭക്ഷ്യോല്‍പാദനത്തെ കവച്ചുവയ്ക്കുമെന്നും അതിനാല്‍ ജനനനിയന്ത്രണം വേണ്ടിവരുമെന്നും പ്രവചിച്ചിരുന്നു. ഭാഗ്യത്തിന് ആ പ്രവചനം പൂര്‍ത്തിയായില്ല. ഭക്ഷ്യോല്‍പാദനത്തിലുണ്ടായ വന്‍ വര്‍ധനയായിരുന്നു കാരണം. കീടനാശിനികളും രാസവളങ്ങളും അതിനു സഹായിച്ചു. കൂടുതല്‍ വിളതരുന്ന വിത്തുകളുണ്ടായി. ജല ദൗര്‍ലഭ്യമുള്ള പ്രദേശങ്ങള്‍ വരെ കൃഷിക്ക് ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍, വന്‍തോതില്‍ കൃഷി നടക്കുന്ന പല പ്രദേശങ്ങളിലും വിളവ് കുറഞ്ഞുവരുകയാണ്.
ലോക ഭക്ഷ്യസംഘടന സൂചിപ്പിക്കുന്നത് 2080 ആവുന്നതോടെ ഭക്ഷ്യോല്‍പാദനത്തില്‍ 70 ശതമാനം വര്‍ധന വേണ്ടിവരുമെന്നാണ്. കൃഷിരംഗത്തു നടക്കുന്ന വലിയ ഗവേഷണങ്ങള്‍ കാരണം അതിനു വലിയ ബുദ്ധിമുട്ടുണ്ടാവുകയില്ലെന്നാണ് വിലയിരുത്തല്‍. ജനിതകമാറ്റം വരുത്തുന്ന വിത്തുകള്‍ പല രാജ്യങ്ങളും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. അതിനെക്കുറിച്ച ആശങ്ക ഒഴിവാക്കുന്നതിന് പ്രകൃതിയില്‍ തന്നെ കണ്ടുവരുന്ന ജനിതകമാറ്റങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാവുന്ന തന്ത്രങ്ങള്‍ വ്യാപകമാവുന്നു. ജനസംഖ്യ കൂടുന്നതുകൊണ്ട് പട്ടിണികിടക്കേണ്ടിവരില്ല എന്നാണു തോന്നുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക