|    Dec 17 Sun, 2017 12:24 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജനവിരുദ്ധ നയങ്ങള്‍ പ്രക്ഷോഭങ്ങളില്‍ തകര്‍ന്നടിയും: എസ്ഡിപിഐ

Published : 10th September 2016 | Posted By: mi.ptk

SDPI-mirror

ആലുവ: അധികാരികളുടെ ജനവിരുദ്ധ നയങ്ങള്‍ ജനകീയ പ്രക്ഷോഭങ്ങളില്‍ തകര്‍ന്നടിയുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍. അമിത ഫീസ് വര്‍ധനവിനെതിരേ എസ്ഡിപിഐ ആലുവ റെയില്‍വേ സ്റ്റേഷനിലേക്കു നടത്തിയ പ്രതിഷേധമാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ഒടുവിലത്തെ ഉദാഹരണമാണ് റെയില്‍വേയുടെ അമിത ചാര്‍ജ് വര്‍ധനവ്. എന്നാല്‍ ഈ അനീതിക്കെതിരേ മുഖ്യധാര രാഷ്ട്രീയ പ്പാര്‍ട്ടികള്‍ മൗനംപാലിക്കുന്നതു ദുരൂഹമാണെന്നും റോയി അറയ്ക്കല്‍ പറഞ്ഞു. ജനകീയ സമരങ്ങളിലൂടെ മാത്രമേ ജനവിരുദ്ധ നയങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കൂ. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ഇടപാടുകളിലും അഴിമതിയുടെ നിഴലുള്ളതിനാല്‍ റെയില്‍വേ ചാര്‍ജ് വര്‍ധനവിനു പിന്നിലും നിഗൂഢതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലുവ ബാങ്ക് കവലയില്‍ നിന്നാരംഭിച്ച പ്രതിഷേധമാര്‍ച്ച് നഗരം ചുറ്റി റെയില്‍വേ സ്‌റ്റേഷനില്‍ എത്തി. ധര്‍ണയില്‍ എസ്ഡിപിഐ ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് റഷീദ് എടയപ്പുറം അധ്യക്ഷത വഹിച്ചു. ഷെഫീര്‍ മുഹമ്മദ് സംസാരിച്ചു. ഷിഹാബ് ശ്രീമൂലനഗരം, കുഞ്ഞുമുഹമ്മദ്, നൗഷാദ് തുരുത്ത് പ്രകടനത്തിന് നേതൃത്വംനല്‍കി. റെയില്‍വേ ചാര്‍ജ് വര്‍ധനവിനെതിരേ തൃശൂര്‍, കണ്ണൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനുകളിലേക്കും എസ്ഡിപിഐ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss