|    Feb 20 Mon, 2017 12:27 am
FLASH NEWS

ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സമരം

Published : 2nd November 2016 | Posted By: SMR

കല്‍പ്പറ്റ: ബിപിഎല്‍ ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കുക, മുന്‍ഗണനാ ലിസ്റ്റ് റദ്ദാക്കുക, വെട്ടിക്കുറച്ച അരിയും മണ്ണെണ്ണയും പഞ്ചസാരയും പുനസ്ഥാപിക്കുക, തോട്ടംതൊഴിലാളികളെയും പാവപ്പെട്ട സാധാരണക്കാരെയും ബിപിഎല്‍ ലിസ്റ്റിലുള്‍പ്പെടുത്തുക, അനര്‍ഹമായി ബിപിഎല്‍ ലിസ്റ്റിലുള്‍പ്പെട്ടവരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കല്‍പ്പറ്റ വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി സെ്രകട്ടറിമാരായ സി ജയപ്രസാദ്, പി കെ കുഞ്ഞിമൊയ്തീന്‍, ജി വിജയമ്മ, ഗിരീഷ് കല്‍പ്പറ്റ, സാലി റാട്ടക്കൊല്ലി, എസ് മണി, കാരാടന്‍ സലീം, എം ജി സുനില്‍കുമാര്‍, മനോജ് പുല്‍പ്പാറ, വി നൗഷാദ്, സെബാസ്റ്റിയന്‍ കല്‍പ്പറ്റ, ഷേര്‍ളി ജോസ്, പി ആയിഷ, കെ അജിത, പി ആര്‍ ബിന്ദു, ജല്‍ത്രൂദ് ചാക്കോ, പി വിനോദ്കുമാര്‍, ബിനീഷ് എമിലി, കെ സുവിത്ത്, ഷബീര്‍, ബാബു, ഹര്‍ഷാദ്, സുനീര്‍, എം എം കാര്‍ത്തികേയന്‍, പി ജി സന്തോഷ്, ജിജേഷ് രാജ് സംസാരിച്ചു. മാനന്തവാടി: കെപിസിസിയുടെ ആഹ്വാന പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വില്ലേജ് ഓഫിസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പയ്യംപള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യംപള്ളി വില്ലേജ് ഓഫിസിന് മുന്നില്‍ നടന്ന സമരം ഡിസിസി ജനറല്‍ സെക്രട്ടറി പി വി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി ചാലില്‍ അധ്യക്ഷത വഹിച്ചു. ഇളയിടം ബേബി, ജേക്കബ് സെബാസ്റ്റ്യന്‍, അശോകന്‍ കൊയിലേരി, ജ്യോതിപ്രസാദ്, ഹരിദാസ്, മഞ്ജുള അശോകന്‍, ഷീജ ഫ്രാന്‍സിസ്, സ്വപ്‌ന ഫ്രാന്‍സിസ്, എം കെ ഗിരീഷ് കുമാര്‍, ജോസ് തടത്തില്‍, ബൈജു പെരുമ്പില്‍, ബെനഡിക്ട്, ജോണ്‍സണ്‍ പാപ്പ നശ്ശേരി, ഷാജി മേമടം, അലക്‌സ് കല്‍പകവാടി, ജോസ് ഉള്ളോപ്പള്ളില്‍, ബിജു തോട്ടുങ്കര സംസാരിച്ചു. എടവക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്ലൂര്‍നാട് വില്ലേജ് ഓഫിസിന് മുന്നില്‍ നടന്ന സമരം ഡിസിസി ജനറല്‍ സെക്രട്ടറി എച്ച് ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ അധ്യക്ഷത വഹിച്ചു. ജില്‍സണ്‍ തൂപ്പുംങ്കര, മുതുകോടന്‍ ഇബ്രാഹീം, പി ഐ ജോര്‍ജ്, കൊല്ലിയില്‍ രാജന്‍, ഷില്‍സണ്‍ കോക്കണ്ടത്തില്‍, കെ എം അഹമ്മദ് കുട്ടി, കുന്നത്ത് മത്തായി, ഫാത്തിമ ബീഗം, ബിന്ദു ജോണ്‍, ആഷ മെജോ, ഷൈനി ജോര്‍ജ്, ബിനു കുന്നത്ത്, ബ്രാന്‍ അലി, ജോണി വാളേരി, ജോസ് മച്ചുകുഴി, എം എസ് ഗീത, ബിന്ദു അണ്ണന്‍, സുജാത സുരേഷ്, എം കെ ജയപ്രകാശ് സംസാരിച്ചു. തൃശ്ശിലേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശ്ശിലേരി വില്ലേജ് ഓഫിസ് ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി എക്കണ്ടി മൊയ്തൂട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റഷീദ് തൃശ്ശിലേരി അധ്യക്ഷത വഹിച്ചു. കെ ലക്ഷ്മണന്‍, ധന്യ ബിജു, സത്യവ്രതന്‍, ഷിനോജ് അണമല, വാസന്തി ചേലൂര്‍, പി കെ ബിജു, സതീശന്‍ പുളിമൂട്, സാബു എടയൂര്‍കുന്ന്, ധര്‍മന്‍, എം ജി രാജു, സനല്‍ എടയൂര്‍കുന്ന്, രാജേഷ് സംസാരിച്ചു. മുട്ടില്‍: കെപിസിസി നിര്‍ദേശ പ്രകാരം വിവിധ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുട്ടില്‍ വില്ലേജ് ഓഫിസ് ധര്‍ണ നടത്തി. കെപിസിസി നിര്‍വാഹക സമിതി അംഗം എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി ജെ ജോയി അധ്യക്ഷത വഹിച്ചു. എം ഒ ദേവസ്യ, ബിനു തോമസ്, മോഹന്‍ദാസ് കോട്ടക്കൊല്ലി, കെ പത്മനാഭന്‍, മുസ്തഫ പയന്തോത്ത്, സുന്ദര്‍രാജ് എടപ്പെട്ടി, കാതിരി അബ്ദുല്ല, കെ മിനി, ഉഷ തമ്പി, ചന്ദ്രിക കൃഷ്ണന്‍, ബാബു പന്നിക്കുഴി, വി പി അശോകന്‍, പി കെ ശിവന്‍, എം മനോജ്, കെ എം ജോസഫ്, കുട്ടിഹസന്‍, എം ഫൈസല്‍, പി കെ കുഞ്ഞമ്മദ് സംസാരിച്ചു. മൂപ്പൈനാട്: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂപ്പൈനാട് വില്ലേജ് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി പി കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജോസ് കണ്ടത്തില്‍, പി വി വേണുഗോപാല്‍, ജഷീര്‍ പള്ളിവയല്‍, വി ജെ പ്രിന്‍സ്, വി എന്‍ ശശീന്ദ്രന്‍, മനോജ് കടച്ചിക്കുന്ന്, ഉണിക്കാട് ബാലന്‍, കെ വിജയന്‍, പ്രജിത, പൗലോസ് പുന്നമറ്റം, രാജീവന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക