|    Oct 19 Fri, 2018 8:20 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജനവിരുദ്ധ നയം; ബാങ്ക് ജീവനക്കാരുടെ പാര്‍ലമെന്റ് മാര്‍ച്ച് 15ന്

Published : 13th September 2017 | Posted By: fsq

 

കൊച്ചി: ജനവിരുദ്ധമായ പൊതുമേഖലാ ബാങ്ക് ലയന-സ്വകാര്യവല്‍ക്കരണ നയങ്ങള്‍ ഉപേക്ഷിക്കുക, കോര്‍പറേറ്റുകളുടെ വായ്പാ കുടിശ്ശിക എഴുതിത്തള്ളാനുള്ള തീരുമാനം പിന്‍വലിച്ച് തിരിച്ചുപിടിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളുയര്‍ത്തി ഈമാസം 15ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യുനിയന്‍ (യുഎഫ്ബിയു) കണ്‍വീനര്‍  സി ഡി ജോസണ്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഒരുലക്ഷം പേര്‍ മാര്‍ച്ചില്‍ അണിനിരക്കും. പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കും. കേരളത്തിന്റെ സ്വന്തം പ്രീമിയര്‍ ബാങ്കായ എസ്ബിടി ഉള്‍പ്പെടെ അഞ്ച് അസോഷ്യേറ്റ് ബാങ്കുകളെ വിഴുങ്ങി വലുതായ എസ്ബി ഐ ജീവനക്കാരെ ദ്രോഹിക്കലടക്കമുള്ള ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോവുന്നത് പ്രതിഷേധാര്‍ഹമാണെന്നും  ജോസണ്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss